ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കണ്ണ് മുഖവും മുറിപ്പെടുത്തി

റ്റു കുട്ടികൾക്കൊപ്പം വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.

0

“ബലാത്സംഗത്തിനിടെ പ്രതി അവളുടെ കണ്ണുകളിലും മുഖത്തു മാരകമായി മുറിപ്പെടുത്തി ശരീരത്തു മാരകമായി ക്ഷേതമേല്പിച്ചിട്ടുണ്ട് “

ദാമോഹ് /മധ്യപ്രദേശ് : ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അക്രമി മുഖവും കണ്ണുകളും വികൃതമാക്കി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.‌അക്രമിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശ വാസിയായ ഒരാളാണ് അക്രമി എന്നാണ് പൊലീസ് സംശയിക്കുന്നത്.നിരവധി പേരെ ഞങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്

ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. മറ്റുകുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അപരിചിതനായ ഒരാള്‍ പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് എടുത്തുകൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ഹേമന്ദ് ചൗഹാൻ പറഞ്ഞു.”വീടിനു സമീപമുള്ള ഒറ്റപ്പെട്ട മുറിയിൽ നിന്ന് ഇന്നു രാവിലെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കണ്ടെത്തുമ്പോൾ അക്രമി അവളുടെ മുഖവും കണ്ണുകളും വികൃതമാക്കിയിരുന്നുവെന്നും പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു ” ചൗഹാൻ പറഞ്ഞു.

ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജബൽപൂരിലെ ആശുപത്രിയിലും കൊണ്ടുപോയി. അവിടെ കണ്ണുകൾക്ക് ശസ്ത്രക്രിയ നടത്തി. കണ്ണുകൾ വീർത്തിരുന്നതിനാൽ റെറ്റിനയിൽ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. അതിനാൽ കാഴ്ച പൂർണമായി നശിച്ചു പോയോ എന്നറിയാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ചൗഹാൻ പറഞ്ഞു.

You might also like

-