ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു.

ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് നേഹയെ കടിച്ചത്. ഇതിനെ സ്‌കൂള്‍ അധികൃതര്‍ തല്ലിക്കൊല്ലുകയും ചെയ്തു

തിരുവനന്തപുരം| നെയ്യാറ്റിൻകരയില്‍ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് നേഹയെ കടിച്ചത്. ഇതിനെ സ്‌കൂള്‍ അധികൃതര്‍ തല്ലിക്കൊല്ലുകയും ചെയ്തു

ആഘോഷത്തിനിടെ നേഹയുടെ വലതുകാല്‍ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ തുടരുകയാണ്. പെണ്‍കുട്ടിയ്ക്ക് മറ്റു ആരോ​ഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, കടിച്ച പാമ്പിനെ സ്‌കൂൾ അധികൃതർ അടിച്ചുകൊന്നു. സ്കൂളും പരിസരവും കാടുമൂടി കിടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്

You might also like

-