കൂട്ടിക്കലിലും കൊക്കയാറിലുമായി കാണാതായ17പേർക്കായി തിരച്ചിൽ ആരംഭിച്ചു

കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്‌സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും

0

കോട്ടയം: കനത്ത നാശം വിതച്ച കൂട്ടിക്കലിലും കൊക്കയാറിലും രാവിലെ തെരച്ചിൽ പുന:രാരംഭിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ. കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. ഇവിടെ ഇനി 7 പേരെയാണ് കണ്ടെത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം.

കൂട്ടിക്കല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം ഏഴായി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ക്ലാരമ്മ ജോസഫ് (65), സിനി, സിനിയുടെ മകള്‍ സോന എന്നിവരെയാണ് തിരിച്ചറിഞ്ഞു

കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്‌സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.കേന്ദ്ര സർക്കാരുമായി നടന്ന ചർച്ചയുടെ ഫലമായി അഞ്ചു ടീമുകൾ കൂടി സംസ്ഥാനത്ത് ലഭ്യമായിട്ടുണ്ട്. ഇതിൽ ഒരു ടീം ഇടുക്കിയിലേക്കും മറ്റൊരു ടീം കോട്ടയത്തേക്കുമാണ് വിന്യസിച്ചിരിക്കുന്നത്.മേജർ അഭിൻ കെ പോളിന്റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന സംഘത്തിന്റെ നേതൃത്വത്തിലാണ് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനം നടത്തുക.

അതി തീവ്രമഴയെതുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട,ഇടുക്കി,എറണാകുളം,തൃശ്ശൂർ,മലപ്പുറം എന്നീ ജില്ലകളിൽ ഓരോ സംഘങ്ങളെ വിന്യസിച്ചിരുന്നു.വെളിച്ചക്കുറവും മഴ തുടരുന്നതും രാത്രിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചത്.

ശക്തമായ മഴയിൽ കോട്ടയത്തെ മണിമലയിലെ സ്ഥിതി രൂക്ഷം. ടൗൺ വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളിൽ ആളുകൾ ഒറ്റപ്പെട്ടു. വെള്ളാവൂർ , കോട്ടാങ്ങൽ, കുളത്തൂർമൂഴി, എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടനിലയിലാണ്. സൈന്യത്തിന്റെ സഹായമില്ലാതെ രക്ഷാപ്രവർത്തനം സാധ്യമല്ലെന്ന് എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. രണ്ട് പാലവും ഒരു തൂക്കുപാലവും ഒഴുകിപ്പോഴെന്ന് പ്രദേശവാസി പറയുന്നു.

അതേസമയം സംസ്ഥാനത്ത് പെരുമഴ തുടരുമ്പോൾ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമുണ്ടായ അപകടങ്ങളിൽ കാണാതായത് 12 ലധികം പേരെ . ഇടുക്കിയിലെ കൊക്കയാറിൽ മാത്രം എട്ട് പേരെ കണ്ടെത്താനുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലും ഇതിനോടു ചേർന്നു കിടക്കുന്ന ഇടുക്കി ജില്ലയുടെ ഭാഗങ്ങളിലുമാണ് കെടുതി രൂക്ഷം.കൂട്ടിക്കലിൽ ഉരുൾപൊട്ടിയ സ്ഥലത്ത് ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. അഞ്ച് വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിലധികം ഇടത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് റിപ്പോർട്ട്. ഇവിടെ നാല് പേരെ കൂടെ കണ്ടെത്താനുണ്ട്.
10 ഡാമുകള്‍ കൂടി തുറന്നു ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍‌, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങള്‍കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. കക്കി- ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 520 സെന്‍റീമീറ്റര്‍ ഉയർത്തിയിട്ടുണ്ട്. ഉടൻ തന്നെ 80 സെന്‍റീമീറ്റര്‍ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

You might also like

-