കോവിഡുമായി ബന്ധപ്പെട്ട അപൂർവ രോഗം ദില്ലിയിൽ കണ്ടെത്തി
മലദ്വാര രക്ത സ്രവമാണ് കണ്ടെത്തിയത്
ഡൽഹിയിൽ അപൂർവ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി. മലദ്വാര രക്ത സ്രവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്.ഗംഗാറാം ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണം. കൊവിഡ് വന്നതിന് 20-30 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.