പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയെ തട്ടികൊണ്ടു പോയി വധിച്ചു

കാലിഫോര്‍ണിയായിലെ പ്രമുഖ വ്യവസായിയും, ആത്രെനെറ്റിന്റെ സ്ഥാപകനും, സി ഇ ഒയും ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയുമായ തുഷാര്‍ ആത്രെയെ (50) നോര്‍ത്തേണ്‍ കാലിഫോര്‍ണിയായിലെ വീട്ടില്‍ നിന്നും തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയതായി സാന്‍ക്രൂസ് കൗണ്ടി ഷെറിഫ് ഓഫീസര്‍ അറിയിച്ചു.

0

സാന്‍ക്രൂസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയായിലെ പ്രമുഖ വ്യവസായിയും, ആത്രെനെറ്റിന്റെ സ്ഥാപകനും, സി ഇ ഒയും ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയുമായ തുഷാര്‍ ആത്രെയെ (50) നോര്‍ത്തേണ്‍ കാലിഫോര്‍ണിയായിലെ വീട്ടില്‍ നിന്നും തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയതായി സാന്‍ക്രൂസ് കൗണ്ടി ഷെറിഫ് ഓഫീസര്‍ അറിയിച്ചു.

ഓഷന്‍ ഫ്രണ്ട് ഹോമില്‍ നിന്നും പുലര്‍ച്ച 3 മണിക്കാണ് വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ രണ്ട് പേര്‍ ചേര്‍ന്ന് തുഷാറിനെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്. ആ സമയത്ത് തുഷാറിന്റെ വീട്ടിലുണ്ടായിരുന്ന കാമുകിയുടെ ബി എം ഡബ്ലിയുവാണ് തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ചത്. സംഭവം നടന്ന ഉടനെ പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടയില്‍ (ഒക്ടോബര്‍ 1) ഏഴ് മണിക്കൂറിന് ശേഷം വീട്ടില്‍ നിന്നും ഏകദേശം 14 മൈല്‍ ദൂരത്തില്‍ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒക്ടോബര്‍ 3 നും തുഷാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം സാന്റ് ക്രൂസ് കൗണ്ടി കൊറോണര്‍ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്.

1992 ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയിരുന്നു. 1996 ല്‍ വെമ്പ് മാര്‍ക്കറ്റിങ്ങ് ആന്റ് ഡിസൈന്‍ ‘ആത്രെനെറ്റ്’ സ്ഥാപിക്കുകയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ പര്‍പസിന് ഉപയോഗിക്കുന്ന മരിജുവാന വിതരണം ചെയ്യുന്ന ഡിസ്‌പെന്‍സറി ആരംഭിക്കുകയും ചെയ്തിരുന്നു.
തട്ടികൊണ്ടുപോയ കേസ്സില്‍ രണ്ട് പേരെ പോലീസ് തിരയുന്നുണ്ട്. കാമുകിക്ക് ഇതില്‍ പങ്കുണ്ടോ എന്ന വിഷയവും അന്വേഷണ പരിധിയില്‍ പരുമെന്ന് ഷെറിഫ് ഓഫീസ് പറഞ്ഞു.

പുതിയ വ്യാപാരത്തിലേക്ക് പ്രവേശിച്ചതില്‍ പകയുള്ളവരാണോ ഇതിനു പുറകില്‍ എന്നും അന്വേഷിക്കുന്നുണ്ട്.

You might also like

-