കാട്ടാനയെക്കണ്ടു പേടിച്ചോടി വീണു ഗുരുതരമായി പരുക്കേറ്റ ഗർഭിണിയായ ആദിവാസി യുവതി മരിച്ചു

അപകടമുണ്ടായി മണിക്കൂറുകൾ പിന്നിട്ട ശേഷം മാത്രമാണ് ഇവർക്ക് ചികിത്സ ലഭിച്ചത് . ഇടമലകുടിയിലേക്കുള്ള റോഡ് തകർന്നുകിടന്നതിനാൽ ആംബുലൻസ് സ്ഥലത്തെത്തിക്കാൻ കഴിഞ്ഞില്ല. സ്ട്രെച്ചറിൽ ചുമന്നു സൊസൈറ്റിക്കുടിയിലും അവിടെനിന്നു ജീപ്പിന്റെ പിന്നിൽ കിടത്തി പെട്ടിമുടിയിലും എത്തിച്ചു

0

മൂന്നാർ | കാട്ടാനയെക്കണ്ടു പേടിച്ചോടി വീണു ഗുരുതരമായി പരുക്കേറ്റ ആദിവാസി യുവതി മരിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടി സ്വദേശി അസ്മോഹന്റെ ഭാര്യ അംബിക (36) ആണ് ഇന്നലെ ഉച്ചയ്ക്കു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അംബിക 7 മാസം ഗർഭിണിയായിരുന്നു. വീഴ്ചയെത്തുടർന്നു ഗർഭസ്ഥശിശു മരിച്ചിരുന്നു.ഈ മാസം 6 നു രാവിലെ ആറ്റിൽ കുളിക്കാൻ പോയ അംബികയെ രക്തസ്രാവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയിൽ 13 കാട്ടാനകൾ ഉണ്ടായിരുന്നതായും ആനക്കൂട്ടത്തെക്കണ്ടു പേടിച്ച് ഓടുന്നതിനിടെ യുവതി വീണതാണെന്നും പ്രദേഹവസികൾ പറയുന്നു.

അപകടമുണ്ടായി മണിക്കൂറുകൾ പിന്നിട്ട ശേഷം മാത്രമാണ് ഇവർക്ക് ചികിത്സ ലഭിച്ചത് . ഇടമലകുടിയിലേക്കുള്ള റോഡ് തകർന്നുകിടന്നതിനാൽ ആംബുലൻസ് സ്ഥലത്തെത്തിക്കാൻ കഴിഞ്ഞില്ല. സ്ട്രെച്ചറിൽ ചുമന്നു സൊസൈറ്റിക്കുടിയിലും അവിടെനിന്നു ജീപ്പിന്റെ പിന്നിൽ കിടത്തി പെട്ടിമുടിയിലും എത്തിച്ചു.ആംബുലൻസിൽ രാത്രി മൂന്നാറിലെ ആശുപത്രിയിലെത്തുമ്പോൾ അപകടമുണ്ടായി 12 മണിക്കൂർ കഴിഞ്ഞിരുന്നു. ഇടമലകുടിയിൽ
പ്രാഥമിക ആരോഗ്യ കേന്ദ്രവും ഒരു ഡോക്ടറെയെ നിയമിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക ചികിത്സ പോലും ലഭിച്ചിരുന്നില്ല ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ അന്നു രാത്രി തന്നെ അംബികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അംബികയ്ക്ക് 3 മക്കളുണ്ട്. മൃതദേഹം ഇടമലകുടിയിൽ എത്തിച്ചു വൈകിട്ടോടെ സംസ്കരിക്കും മുൻ എം എൽ എ എസ് രാജേന്ദ്രൻന്റെ ഇടപെടിലിനെത്തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജ്ജിൽ നിന്നും മൃദേഹം ഏറെ വൈകി ഇടമലകുടിയിൽ എത്തിച്ചത്.

ഇടുക്കിയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ 58 പേരെ കാട്ടാന മാത്രം അക്രമിച്ചുകൊന്നിട്ടുണ്ട്
ചിന്നക്കനാൽ മേഖലയിൽ മാത്രം പത്തുവർഷത്തിനിടെ 47 പേരുടെ ജീവനെടുത്തു കാട്ടാന
ചിന്നക്കനാലിൽ സ്വര്യവിഹാര നടത്തി നാട് വിറപ്പിക്കുന്ന ചില്ലികൊമ്പൻ വിൽക്കുന്ന കൊലകൊമ്പൻ ഇതിനോടകം 24 പേരെയാണ് കൊലചെയ്തത്

You might also like

-