കാൻസറിനെ ചെറുക്കൻ മുട്ടോളം പോന്ന മുടി മുറിച്ചു പൊലീസുകാരി

തന്റെ വീടിനു സമീപമുള്ള അഞ്ചാം ക്‌ളാസ്സുകാരി കാൻസർ രോഗബാധയെത്തുടർന്നു ചികിത്സക്കിടയിൽ മുടികൊഴിഞ്ഞു രോഗത്തോട് പാടുപെടുന്ന ദൈന്യത കണ്ടാണ് സ്വന്തം മുടി മുറിച്ചു കാൻസർ രോഗികൾക്ക് നല്കാൻ പോലീസ് ഉദ്യോഗസ്ഥയായ അപർണ തയ്യാറായത്

0

തൃശൂർ :മുട്ടോളം നീളമുണ്ടായിരുന്ന,ആരും ഒന്ന് നോക്കി പോകുന്ന കാർകൂന്തൽ ഏതു മലയാളി സ്ത്രീയുടെ സൗന്ദര്യത്തിന്റെ ലക്ഷണമാണ് എങ്ങനെ മുട്ടോളം നീളമുള്ള കാർകൂന്തൽ മുറിച്ചുമാറ്റാൻ നമ്മുടെ സ്ത്രീകൾ തയാറാകുമോ ? എന്നാൽ കേട്ടോളു പനംകുല പോലുള്ള മുടി ഒരു മടിയുമില്ലാതെയാണന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ സിവിൽ പോലീസ് ഓഫീസരായ അപർണ ലവകുമാർ മുണ്ഡനം ചെയ്ത ക്യാൻസർ രോഗികൾക്കായി നൽകിയത്
നീളമുള്ള മുടി വീണ്ടുംനിലം കൂട്ടാൻ നമ്മുടെ മങ്കമാർ പാടുപെടുന്ന കാലത്തു മുട്ടിനൊപ്പം നീളമുള്ളമുടി മുറിച്ചു അപർണ നൽകിയത്കാ ൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അപർണയുടെ തലമുണ്ഡനം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് തന്റെ വീടിനു സമീപമുള്ള അഞ്ചാം ക്‌ളാസ്സുകാരി കാൻസർ രോഗബാധയെത്തുടർന്നു ചികിത്സക്കിടയിൽ മുടികൊഴിഞ്ഞു രോഗത്തോട് പാടുപെടുന്ന ദൈന്യത കണ്ടാണ് സ്വന്തം മുടി മുറിച്ചു കാൻസർ രോഗികൾക്ക് നല്കാൻ പോലീസ് ഉദ്യോഗസ്ഥയായ അപർണ തയ്യാറായത്

കാൻസർ രോഗത്തിൽ മുടിനഷ്‌പ്പെടുന്ന കുട്ടികളുടെ ജീവിതം ദുരിതപൂര്ണമാണ് , “ഈ കുട്ടികളുടെ തയിലെ മുടി പോയാൽ സഹപാഠികൾ അവരെ കളിയാക്കും ഒരുപക്ഷെ അത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും മാനിസികമായി ചികിത്സക്കിടെ കുട്ടികൾ തകരുന്നത് അവരുടെ ചികിത്സയെ ബാധിക്കും മറ്റുള്ളവരുടെ നോട്ടവും കളിയാക്കലും അവരുടെ രോഗാവസ്ഥ വര്ധിപ്പിന്നതാണ് “അപർണ പ്രതികരിച്ചു .
” ക്യാൻസർ ബാധിച്ച കീമോതെറാപ്പിവഴി മുടി കൊഴിഞ്ഞു പോയ കുട്ടികളെ സ്കൂളിൽ പോകുമ്പോൾ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്യുന്നുത് ശരിയല്ല . അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ഏത് പ്രവൃത്തിയുംപൊതു സമൂഹം അവർക്കായി ചെയ്യണം ”അവർ പറഞ്ഞു

മുട്ടോളം എത്തുന്ന മുടി മുണ്ഡനം ചെയ്തതിൽ അപർണക്ക് ഒരു വിഷമവുമില്ല മുടി ഷേവ് ചെയ്യുത ശേഷം പതിവുപോലെ അവർ ജോലിയിൽ ഏർപ്പെട്ടു ഇതുപോലെ കൂടുതൽ ആളുകൾ കാന്സര് രോഗികളെ സഹായിക്കാൻ രംഗത്തുവരാമെന്നാണ് അപർണയുടെ ആഗ്രഹം .

You might also like

-