ജയിൽ വാർഡന്‍റെ നേതൃത്വത്തിൽ ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

കൊല്ലം അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

0

.കൊല്ലം: കൊല്ലത്ത് ജയിൽ വാർഡന്‍റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഫെബ്രുവരി 16 നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം പിടിച്ചിറക്കി മര്‍ദ്ദിച്ചത്. സംഭവത്തില്‍ രഞ്ജിത്തിന്‍റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയിൽ വാർഡനായ വിനീത് ഇപ്പോള്‍ ഒളിവിലാണ്.

You might also like

-