ശശിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ പരിധിയിൽ വരുന്ന പരാതിയിൽ ക്രമിനൽ നടപടിക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പാലക്കാട് എഴുവന്തല സ്വദേശി ടി എസ് കൃഷ്‌ണകുമാറാണ് ഹര്‍ജി നൽകിയിരിക്കുന്നത്
കൊച്ചി: ഡി വൈ ഫ് ഐ വനിതാ നേതാവിന്റ ലൈംഗികാരോപണം ഉന്നയിച്ച പി കെ ശശി എം എൽ എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹര്‍ജി. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ പരിധിയിൽ വരുന്ന പരാതിയിൽ ക്രമിനൽ നടപടിക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പാലക്കാട് എഴുവന്തല സ്വദേശി ടി എസ് കൃഷ്‌ണകുമാറാണ് ഹര്‍ജി നൽകിയിരിക്കുന്നത്.
ശശിക്കെതിരായി യുവതി നല്‍കിയ പരാതി സി പി എമ്മിന്‍റെ പാര്‍ട്ടി അന്വേഷണ സമിതിയാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. ആറ് മാസത്തെ സസ്പെന്‍ഷന്‍ ശരിവച്ച സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശിക്ഷ ചെറുതല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം എം എല്‍ എയ്ക്കെതിരായ പരാതി പൊലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളടക്കം ആവശ്യം ഉന്നയിച്ചിരുന്നു.