ജില്ലാകളക്ടർക്കെതിരെ പോസ്റ്റർ സമരം നടത്തിയ ചിന്നക്കനാലിലെ ആദിവാസി ഭൂസമര നേതാവിനെ കുടിയിറക്കാൻ നീക്കം

"തനിക്കും കുടുബത്തിനും മറ്റെങ്ങു ഭൂമിയില്ല കുടിയൊഴിപ്പിച്ചാൽ എങ്ങോട്ടു പോകാനാണ് ,ഇവിടെകിടന്നു മരിക്കും .. ജീവിച്ചിരിക്കുന്ന താൻ മരിച്ചതായി രേഖപ്പെടുത്തി തന്റെ മക്കളുടെ പേര് കയറ്റക്കാരുടെ പട്ടികയിൽ പെടുത്തിയാണ് കളക്ടറുടെ പ്രതികാര നടപടി .

0

മൂന്നാർ | ചിന്നക്കനാലിൽ ആദിവാസി പുനരധിവാസ പദ്ധതിക്കായി സമരം നടത്തിയ പട്ടിക വർഗ്ഗ ഏകോപന സമതി സംസ്ഥാന പ്രസിഡന്റ് എ ഡി ജോൺസനെയും കുടുംബത്തെയും കുടിയിറക്കാനാണ് ജില്ലാകളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് . ചിന്നക്കനാലിൽ ആദിവാസികൾക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു എ ഡി ജോൺസൺ അടക്കമുള്ളവരുടെ സമരത്തെ തുടർന്നാണ് ചിന്നക്കനാൽ വില്ലേജ്ജിൽ 1490 ഏക്കർ ഭൂമി സർക്കാർ അനുവദിക്കുന്നത് . 2002 -2003 കാലയളവിൽ 566 പേർക്കായി 668 ഏക്കർ ഭൂമി വിതരണം ചെയ്യുകയുണ്ടായി. ഏക്കറുകണക്കിന് ഭൂമിയുള്ള നിരവധി പേര്  ഭൂ രഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി ചിന്നക്കനാലിൽ ഭൂമി വിതരണം ചെയ്‌തെങ്കിലും . സർക്കാരിന്റെ പ്രതികാരനടപടിയുടെ ഭാഗമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത എ ഡി ജോൺസണും കുടുബവും ഭൂരഹിതരുടെ പട്ടികയിൽ ഇടംപിടിച്ചില്ല .ഒടുവിൽ സർക്കാർ വിതരണത്തിനായി കണ്ടെത്തിയ ഭൂമിയിൽ കുടിൽകെട്ടി ജോൺസനും കുടുബവും താമസിച്ചുവരികയായിരിന്നു . ഇന്ന് ശനിയാഴ്ച 18 11 2023 മണിയോടെ ചിന്നക്കനാൽ വില്ലേജ് ഓഫീസറാണ് ജോൺസണും കുടുംബവും കുടിയൊഴിയണമെന്നു ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിട്ടുള്ളത് .

ജില്ലാകളക്ടറുടെ  പ്രതികാര നടപടിയാണെന്നും എന്തുവന്നാലും ഭൂമി വിട്ട് ഒഴിയില്ലന്നും എ ഡി ജോൺസണും കുടുംബവും പറഞ്ഞു .”തനിക്കും കുടുംബത്തിനും മറ്റെങ്ങും ഭൂമിയില്ല കുടിയൊഴിപ്പിച്ചാൽ എങ്ങോട്ടു പോകാനാണ് ,ഇവിടെകിടന്നു മരിക്കും .. ജീവിച്ചിരിക്കുന്ന താൻ മരിച്ചതായി രേഖപ്പെടുത്തി തന്റെ മക്കളുടെ പേര് കയ്യേറ്റക്കാരുടെ പട്ടികയിൽ പെടുത്തിയാണ് കളക്ടറുടെ പ്രതികാര നടപടി . ആദിവാസി ഭൂമിക്കായി സമരം നടത്തിയ നേതാക്കൾക്ക് ഭൂമി നൽകാതിരിക്കാൻ ജില്ലാകളക്ടർ ജീവിച്ചിരിക്കുന്ന പലരെയും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി കൃത്രിമ രേഖകൾ ചമച്ചിട്ടുണ്ട് .
തന്റെ കൈവശത്തിൽ ഇരിക്കുന്ന ഭൂമിക്ക് ചുറ്റമുള്ള 100 ഏക്കറിൽ അധികം ആദിവാസികൾക്കായി വിതരണത്തിനായി അനുവദിക്കപ്പെട്ടിട്ടുള്ള ഭൂമിയിൽ കൈയ്യേറി കൃഷി ഇറക്കിയിട്ടുള്ളത് ചിന്നക്കനാലിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവാണ് ആദിവാസികൾക്ക് വിതരണം ചെയ്യാനായി കണ്ടെത്തിയ ഭൂമിയിൽ 90 ശതമാനവും കയ്യേറിയിട്ടുള്ളത് ചിന്നക്കലിലെ മുതലാളിയാണ് . ചിന്നക്കനാലിലെ പാർട്ടിനേതാവും ഈ മുതലാളിയും പറയുന്നതിന് അനുസരിച്ചാണ് ജില്ലാകളക്ടർ കൈയേറ്റക്കാരെ കണ്ടെത്തുന്നതും കുടിയൊഴിപ്പിക്കുന്നതും . ആദിവാസികളെ കുടിയോഴിപ്പിക്കരുതെന്നു കോടതി പറഞ്ഞിട്ടുണ്ടെങ്കിലും കോടതി ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് ജില്ലാകളക്ടറും റവന്യൂ ഉദ്യോഗസ്ഥരും പെരുമാറുന്നത്” എ ഡി ജോൺസൺ പറഞ്ഞു.

ചിന്നക്കനാലിൽ ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമിയിലെ കൈയേറ്റം ഒഴിവാക്കണം ഭൂ രഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യണം എന്നും ജില്ലാകളക്ടറുടെ ആദിവാസികളോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കണം എന്ന ആവശ്യപ്പെട്ട് എ ഡി ജോൺസന്റെ നേതൃത്തത്തിൽ ജില്ലയിൽ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്ക പെട്ടിരുന്നു . ജില്ലാകളക്ടർക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയ ആദിവാസി നേതാക്കൾക്കെതിരെ കേസ്സെടുക്കാൻ ജില്ലാഭരണകൂടം നടപടി സ്വീകരിച്ചെങ്കിലും പ്രതിക്ഷേധം ഭയന്ന് ഒടുവിൽ പോലീസിനെ ഉപയോഗിച്ചുള്ള വേട്ടയാടൽ വേണ്ടന്നുവക്കുകയായിരിന്നു .ആദ്യകാലം മുതൽക്കെചിന്നക്കനാലിലെ താമസക്കാരനാണ് ജോൺസണും കുടുംബവും
അതേസമയം ജില്ലാ ഭരണ കൂടം കുടിയിറക്കലിന് നോട്ടീസ് നൽകിയ ചിന്നക്കനായിലെ 12 കുടുംബങ്ങൾ നടത്തുന്ന സമരം ഇപ്പോഴുംതുടരുകയാണ്. കൈയ്യേറ്റക്കാരുടെ പട്ടികയിൽ ചിന്നക്കനാലിലെ വമ്പന്മാരുടെ പേരുകൾ ഉണ്ടെങ്കിലും ഇവർക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല . വൻകിട കയ്യേറ്റങ്ങൾക്ക് ഒത്താശചെയ്ത ഉദ്യോഗസ്ഥർ തന്നെ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നതിനാൽ ഒഴിപ്പിക്കൽനടപടി വമ്പന്മാർക്കരുകിൽ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല .

You might also like

-