കളഞ്ഞുകിട്ടിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ദമ്പതികള്‍ ജയിലില്‍

പോലീസ് എത്തുന്നതിന് മുമ്പ് സ്ഥലം വിട്ട ഇവരെ തൊട്ടടുത്ത ഗ്രെഹോണ്ട് ബസ് സ്‌റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്.ഇവരില്‍ നിന്നും പിടിച്ചെടുത്ത ബാഗില്‍ നിരവധി പുതിയ സാധനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയത് പോലീസ് കണ്ടെടുത്തു.

0

ഒക്കലഹോമ: മോഷ്ടിച്ചതല്ല, തട്ടിപറിച്ചെടുത്തതല്ല, നിലത്ത് വീണ് കിട്ടിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഷോപ്പിങ്ങ് നടത്തിയ ഒക്കലഹോമ ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.ടെഡി ബെയര്‍, സിഗരറ്റ്, ബാഗ്‌സ് തുടങ്ങിയ ചെറിയ സാധനങ്ങളാണ് ദമ്പതിമാര്‍ വാങ്ങിയത്.ഒക്ടോബര്‍ 22 ഞായറാഴ്ച 1800 റെനോയിലുള്ള മോട്ടല്‍ 6 ല്‍ ഒരു രാത്രി തങ്ങിയതിനുശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിനാണ് ഇവര്‍ പിടിയിലായത്.

ഹോട്ടല്‍ മാനേജര്‍ ക്രെഡിറ്റ് കാര്‍ഡ് ഇവരുടേതല്ലെന്ന് ബോധ്യമായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തുന്നതിന് മുമ്പ് സ്ഥലം വിട്ട ഇവരെ തൊട്ടടുത്ത ഗ്രെഹോണ്ട് ബസ് സ്‌റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്.ഇവരില്‍ നിന്നും പിടിച്ചെടുത്ത ബാഗില്‍ നിരവധി പുതിയ സാധനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയത് പോലീസ് കണ്ടെടുത്തു.

സമ്മര്‍ ഗിബ്‌സ്, കോഡി ഗിബ്‌സ് ഇരുവരും(34) വയസ് പ്രായമുള്ളവരാണ്.ഒക്കലഹോമ ഡൗണ്‍ ടൗണിലൂടെ നടക്കുന്നതിനിടയില്‍ സിറ്റിബാങ്കിന്റെ റു പില്‍ നിന്നാണ് വീണു കിടന്നിരുന്ന ക്രെഡിറ്റ് കാര്‍ഡ് തങ്ങള്‍ക്ക് കിട്ടിയതെന്ന് ഇരുവരും സമ്മതിച്ചു.കാര്‍ഡിന്റെ ഉടമസ്ഥനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴും ഇവര്‍ പറഞ്ഞത് ശരിയാണെന്നാണ് പോലീസ് പറഞ്ഞത്.

കളഞ്ഞു കിട്ടിയതാണെങ്കിലും, ഉപയോഗിച്ചാല്‍ ഗുരുതരമായ കുറ്റമാണെന്ന് ദമ്പതികള്‍ ഇതു ഉടമസ്ഥരേയോ, ഏല്‍പിക്കേണ്ടതായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഒക്കലഹോമ കൗണ്ടി ജയിലിലടച്ച ഇരുവര്‍ക്കും 15000 ഡോളര്‍ ജാമ്യം അനുവദിച്ചു.

You might also like

-