പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും
ബിനോയിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഘങ്ങളായി തിരിഞ്ഞ്് വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്
ഇടുക്കി :പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും പാലക്കാട്-പൊള്ളാച്ചി മേഖലയിലാണ് ഏറ്റവും ഒടുവില്‍ ബിനോയ് എത്തിയതെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. പാലക്കാടുള്ള ഒരു സുഹൃത്തിനെ ബിനോയ് ബന്ധപ്പെട്ടതായും പൊലീസ് പറയുന്നു. എന്നാല്‍ പ്രതി ഒളിവില്‍ പോയി 20 ദിവസം പിന്നിട്ടിട്ടും കാര്യമായ സൂചനകളൊന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലെത്തി സുഹൃത്തിനോട് ഫോണില്‍ ബന്ധപ്പെട്ട ശേഷം ബിനോയ് തിരികെ കേരളത്തിലെത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ പൊലീസിന്റെ അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് ബിനോയ് ശ്രമിക്കുന്നത്. എന്നാല്‍ കുറച്ചുദിവസമായി ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
ബിനോയിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഘങ്ങളായി തിരിഞ്ഞ്് വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സിന്ധുവിനെ കൊലപ്പെടുത്താന്‍ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബിനോയിയുടെ ബാങ്ക് ഇടപാടുകളും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്.
അതേസമയം കൊല്ലപെട്ട സിന്ധുവിന്റെ ബന്ധുക്കളെ കുടി അന്വേഷണത്തിനതിന്റെ പരിധിയിൽ കൊണ്ടുവർണമെന്നാണ് നാട്ടുകാരുടെ ആവശ്യം . മരണത്തിലും ബിനോയുടെ ഒളിവിൽ പോക്കിനും എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കണമെന്നും നാട്ടുകാർ അവശയപ്പെടുന്നു . കേസിൽ പോലീസ് എല്ലാവശങ്ങളും പരിശോധിക്കുന്നതായാണ് വിവരം .