സുഹൃത്തുക്കൾ തമ്മിലുള്ള തര്ക്കം അഭിഭാഷകന് വെടിയേറ്റു

വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും. അയല്‍ക്കാരനും അഭിഭാഷകന്റെ കുടുംബവും തമ്മില്‍ മുന്‍പും പ്രശ്‌നമുണ്ടായിരുന്നു. വീട് കയറി മുകേഷിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച സംഭവവും ഉണ്ടായിരുന്നു. ഏത് സാഹചര്യത്തിലാണ് അയല്‍വാസി തോക്കുമായി എത്തിയതെന്ന് വ്യക്തമല്ല.

0

കൊല്ലം | കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു . ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് വെടി ഉതി‍ർത്തത് . ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർ​ഗൺ ഉപയോ​ഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് .

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. തോളെല്ലില്‍ വെടിയേറ്റ അഭിഭാഷകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും. അയല്‍ക്കാരനും അഭിഭാഷകന്റെ കുടുംബവും തമ്മില്‍ മുന്‍പും പ്രശ്‌നമുണ്ടായിരുന്നു. വീട് കയറി മുകേഷിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച സംഭവവും ഉണ്ടായിരുന്നു. ഏത് സാഹചര്യത്തിലാണ് അയല്‍വാസി തോക്കുമായി എത്തിയതെന്ന് വ്യക്തമല്ല.

ഇയാള്‍ക്കൊപ്പം സംഭവസമയം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അയല്‍വാസിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.പ്രൈം അലക്സ് സമാന രീതിയിൽ ഉളള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് . ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ ഉണ്ട് . മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം

You might also like

-