പള്ളിയിലെ ആരാധനയ്ക്കിടെ തോക്കുചൂണ്ടി ആഭരണം കവര്‍ന്നു

പള്ളിയില്‍ നടക്കുന്ന ആരാധനയും പ്രസംഗവും യുട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു. കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ചവരാണ് കവര്‍ച്ച നടത്തിയത്. ആരാധനയ്ക്ക് എത്തിയവര്‍ക്കു നേരെ നിറയൊഴിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു

0

ന്യൂയോര്‍ക്ക് | പള്ളിയില്‍ ആരാധനയ്ക്കിടെ തോക്കു ധാരികളായ മൂന്നുപേര്‍ കടന്നുവന്നു ബിഷപ്പിന്റെയും ഭാര്യയുടെയും ഒരുമില്യന്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു. സൗത്ത് ഈസ്റ്റേണ്‍ ബ്രൂക്ക്ലിനിലുള്ള ഇന്റര്‍നാഷനല്‍ മിനിസ്ട്രീസിലെ ബിഷപ്പ് ലാമര്‍ എം വൈറ്റ് ഹെഡിനും ഭാര്യയ്ക്കുമാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രൂക്ക്ലിന്‍ പൊലീസ് പറഞ്ഞു.

കവര്‍ച്ചയ്ക്കു മുന്‍പ്, പള്ളിയില്‍ നടക്കുന്ന ആരാധനയും പ്രസംഗവും യുട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു. കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ചവരാണ് കവര്‍ച്ച നടത്തിയത്. ആരാധനയ്ക്ക് എത്തിയവര്‍ക്കു നേരെ നിറയൊഴിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ എന്റെ ആഭരണങ്ങളും സ്വര്‍ണ്ണ കുരിശും വാച്ചും ബലമായി ഊരിയെടുത്തു, 38 വയസ്സുള്ള ഭാര്യയുടെ നേരെ തോക്കുചൂണ്ടി അവരുടെ ആഭരണങ്ങളും തട്ടിയെടുത്തു, വൈറ്റ് ഹെഡ് പറഞ്ഞു.മോഷണത്തിനുശേഷം തോക്കു ധാരികള്‍ കാറില്‍ കടന്നു കളഞ്ഞു. കുട്ടികളുടെ നേര്‍ക്കും ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

You might also like

-