ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു.

കൊമ്പൊടിഞ്ഞാലിൽ ഇണ്ടിക്കുഴിയിൽ ബിനോയ്–ജാസ്മി എന്നിവരുടെ മക്കളായ ആൻമരിയ (9) അമയ (4), ജാസ്മിയുടെ അമ്മയായ എൽസമ്മ (50) എന്നിവരാണു മരിച്ചത്.

0

അടിമാലി| മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഇന്ന് വൈകിട്ടാണ് അപകടം. കൊമ്പൊടിഞ്ഞാലിൽ ഇണ്ടിക്കുഴിയിൽ ബിനോയ്–ജാസ്മി എന്നിവരുടെ മക്കളായ ആൻമരിയ (9) അമയ (4), ജാസ്മിയുടെ അമ്മയായ എൽസമ്മ (50) എന്നിവരാണു മരിച്ചത്.ഇന്ന് വൈകീട്ട് 4.30ഓടെയാണ് സംഭവം നടന്നത്. എല്‍സമ്മയുടെ വീടിന് സമീപത്തുള്ള പാറക്കുളത്തിലാണ് അപകടമുണ്ടായത്. വീട്ടുകാര്‍ സ്ഥിരമായി കുളിയ്ക്കാനും തുണികള്‍ അലക്കുന്നതിനും ഈ പാറക്കുളത്തില്‍ ഇറങ്ങാറുള്ളതാണ്. പാറക്കുളത്തിലേക്ക് എട്ട് വയസുകാരി ആന്‍ മരിയ വീണുപോയപ്പോള്‍ രക്ഷിക്കാനായാണ് എല്‍സമ്മ കുളത്തിലേക്കിറങ്ങുന്നത്. പിന്നാലെ അമേയയും കുളത്തിലേക്ക് വീണു. മൂവരും നിലയില്ലാതെ പാറക്കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.ഇവര്‍ മുങ്ങുന്നത് കണ്ട അയല്‍വാസി നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും മൂന്നുപേരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേരേയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇവര്‍ മുങ്ങുന്നത് കണ്ട അയല്‍വാസി നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും മൂന്നുപേരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേരേയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിപ്പോയപ്പോൾ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെയാണു മുത്തശിയും അപകടത്തിൽപെട്ടത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ

You might also like

-