ഫത്തേപൂരിൽ ബലാത്സംഗത്തിന് ശേഷം അയൽവാസി തീകൊളുത്തിയ പെൺകുട്ടി മരിച്ചു.
പതിനെട്ട് വയസ്സായ പെണ്‍കുട്ടിയെ ബന്ധുവാണ് ബലാത്സംഗം ചെയ്തത്. സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു
ലക്‌നൗ;ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബലാത്സംഗത്തിന് ശേഷം അയൽവാസി തീകൊളുത്തിയ പെൺകുട്ടി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി കാൺപൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയൽവാസിയും ബന്ധുവുമായ യുവാവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. വീടുനുള്ളിൽവച്ചാണ് പെൺകുട്ടിയെ തീകൊളുത്തിയത്.സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനെട്ട് വയസ്സായ പെണ്‍കുട്ടിയെ ബന്ധുവാണ് ബലാത്സംഗം ചെയ്തത്. സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു
ഉദിപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയത്ത് ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിന് സമീപത്തെ ഗ്രാമത്തില്‍ തമാസിക്കുന്ന ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. സംഭവസ്ഥലത്തു നിന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് അവളെ ആശുപത്രിയിലെത്തിച്ചത്. ഉന്നാവൊ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു ബലാത്സംഗ കൊലപാതക വാർത്ത പുറത്ത് വരുന്നത്.