തിരുവനന്തപുരത്തു ഫിഷ് ടാങ്ക് ഗോഡൗണില്‍ തീപിടുത്തം
തീ പിടിച്ച രണ്ട് നില കെട്ടിടത്തില്‍ അക്വേറിയം ഗ്ലാസ് പ്ലാസ്റ്റിക് സാമഗ്രികളുടെ വന്‍ശേഖരമാണുണ്ടായിരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ പ്രദേശവാസികളെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുകയാണ്.കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ ആളപായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല.
തിരുവനന്തപുരം | തലസ്ഥാന നഗരത്തില്‍ വന്‍ തീപിടുത്തം. വഴുതക്കാട് എം പി അപ്പന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എന്ന ഫിഷ് ടാങ്ക് ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്. സമീപമുള്ള മൂന്ന് വീടുകളിലേക്കും തീപടര്‍ന്നു. തീ നിയന്ത്രണവിധേയമായില്ല.
ഫിഷ് ടാങ്ക് ബൗളുകള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന വൈക്കോലിന് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച രണ്ട് നില കെട്ടിടത്തില്‍ അക്വേറിയം ഗ്ലാസ് പ്ലാസ്റ്റിക് സാമഗ്രികളുടെ വന്‍ശേഖരമാണുണ്ടായിരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ പ്രദേശവാസികളെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുകയാണ്.കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ ആളപായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല.
അതേസമയം കോഴിക്കോട് പാലോളിമുക്കില്‍ വെളിച്ചെണ്ണ മില്ലില്‍ തീപിടിത്തം. ബഷീറിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തിലാണ് ഉച്ചകഴിഞ്ഞ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനയെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മില്ലില്‍ സൂക്ഷിച്ച വെളിച്ചെണ്ണയും കൊപ്രയും പൂര്‍ണ്ണമായി കത്തി നശിച്ചു. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.