“കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്നിരുത്തിയിരിക്കുകയാണ്”സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത് യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ല എ വിജയരാഘവൻ

അഞ്ഞൂറുപേരെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് കാശും കൊടുത്ത് റൂമും കൊടുത്ത് അവിടെ കിടത്തിയിരിക്കുകയാണ്

മലപ്പുറം| സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത് യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ലന്ന് സി പി ഐ നേതാവ് എ വിജയരാഘവൻ . കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്നിരുത്തിയിരിക്കുകയാണ്. അഞ്ഞൂറുപേരെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് കാശും കൊടുത്ത് റൂമും കൊടുത്ത് അവിടെ കിടത്തിയിരിക്കുകയാണ്. ആറ് മാസത്തെ സമരമാണ് ഇത്. അവര്‍ അവിടെ നിന്നും പോകില്ല. ആശ പോയാല്‍ അംഗണവാടിയെ കൊണ്ടുവന്ന് ഇരുത്തുമെന്ന് എ വിജയരാഘവൻ പരിഹസിച്ചു .ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള സമരത്തിന്‍റെ ആയുധമാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മൂന്നാമത് ഭരണം വരാതിരിക്കാൻ വലിയ പരിശ്രമം നടക്കുന്നു. എല്ലാ പ്രതിലോമ ശക്തികളും അതിന് വേണ്ടി ശ്രമിക്കുന്നു. അതിനുവേണ്ടി ദുര്‍ബലരെ ഉപയോഗിക്കുന്നുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ കുറ്റപ്പെടുത്തി. മലപ്പുറം എടപ്പാളില്‍ സിപിഎം പൊതുയോഗത്തിലാണ് എ വിജയരാഘവന്‍റെ രൂക്ഷ വിമര്‍ശനം

You might also like

-