നേതൃസ്ഥാനത്തേക്ക് സ്വവർഗ്ഗ അനുരാഗികളായ വിദ്യാര്‍ത്ഥിയെ നിരോധിച്ചത് ശരിയാണെന്നു ഫെഡറല്‍ ജഡ്ജി
ഐഓവ: ഐഓവ യൂണിവേഴ്‌സിറ്റിയിലെ ക്രിസ്ത്യന്‍ സ്റ്റുഡന്റ് ഗ്രൂപ്പിലെ നേതൃത്വ സ്ഥാനത്തേക്ക് സ്വവര്‍ഗ്ഗരതിക്കാരനായ വിദ്യാര്‍ത്ഥിയെ നിരോധിച്ചത് ശരിയാണെന്ന് ഫെബ്രുവരി 6 ബുധനാഴ്ച യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് സ്റ്റെഫി എം.റോസ് ഉത്തരവിട്ടു.
സ്വവര്‍ഗ്ഗരതിക്കാരനായ വിദ്യാര്‍ത്ഥിയെ നിരോധിച്ചതിന്റെ പേരില്‍ ക്രിസത്യന്‍ സ്റ്റുഡന്റ് ഗ്രൂപ്പിന്റെ രജിസ്‌ട്രേഷന്‍ കാല്‍സല്‍ ചെയ്യുന്നതിനുള്ള യൂണിവേഴ്സ്റ്റിയുടെ തീരുമാനം പെര്‍മനന്റ് ഇഞ്ചന്‍ക്ഷനിലൂടെ കോടതി തടഞ്ഞു.ലീഡര്‍ഷിപ്പ് സ്ഥാനത്തേക്ക് വിദ്യാര്‍ത്ഥിയെ തടഞ്ഞത് മനുഷ്യാവകാശ ലംഘനമാണെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം കോടതി അംഗീകരിച്ചില്ല.
സംഘടനയില്‍ ആര്‍ക്കെല്ലാം അംഗത്വം നല്‍കണം, അധികാരസ്ഥാനങ്ങളിലേക്ക് ആരെ തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കുന്നത് സംഘടനയുടെ അവകാശമാണെന്നും, അതു പരിമിതപ്പെടുത്തുന്നതിന് മറ്റാര്‍ക്കും അവകാശമില്ലെന്നും കോടതി ചൂണ്ടികാട്ടി. കോടതിയുടെ തീരുമാനം തങ്ങളുടെ വിജയമാണെന്ന് ബിസിനസ്സ് ലീഡേര്‍സ് ഇന്‍ ക്രൈസ്റ്റ് മെമ്പര്‍ ജേക്ക്് എസ്റ്റല്‍ പറഞ്ഞു.
കോടതി വിധി പരിശോധിച്ചുകൊണ്ടിരിക്കയാണെന്നും, തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്നും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചു