പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു .

,നായർസിറ്റി ചെമ്പകശ്ശേരി വീട്ടിൽ കനകൻ മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്

0

വണ്ടൻമേട് |പുറ്റടി നായർസിറ്റിയിൽ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു.പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചത്  ,നായർസിറ്റി ചെമ്പകശ്ശേരി വീട്ടിൽ കനകൻ മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു

ഉച്ചക്കഴിഞ്ഞ് 3.30 ഓടെയാണ് അപകടം. പശുവിനെ കറക്കാൻ നേരമായിട്ടും കാണാത്തതിനാൽ കനകന്റെ ഭാര്യ ഓമന അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഭർത്താവിനെയും മക്കളെയും വയലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സമീപ വാസികൾ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നേരിയ തോതിൽ വൈദ്യുതാഘാതമേറ്റതിനാൽ പ്ലാസ്റ്റിക് കൂട്ടി പിടിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. ഇതിനിടയിൽ കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ച് പറഞ്ഞ് വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷം മൂന്നു പേരെയും പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് മൂന്നു പേരെയും കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓമനയാണ് കനകന്റെ ഭാര്യ. വിഷ്ണുവിന്റെ ഭാര്യ ആതിര. ഇവർക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. വിനോദ് അവിവാഹിതനാണ്. വണ്ടൻമേട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

You might also like

-