ഒരു രാജ്യം ഒരു റേഷന്‍; പുതിയ ചുവട് വെയ്പ്പുമായി കേന്ദ്ര സര്‍ക്കാര്‍

അഞ്ച് ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പത്ത് സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിനെയും കര്‍ണാടകത്തിനെയും ഒരു ക്ലസ്റ്ററിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

0

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാവുന്ന ഒരു രാജ്യം ഒരു റേഷന്‍ പദ്ധതിയ്ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കാന്‍ കേന്ദ്ര നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. അഞ്ച് ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പത്ത് സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിനെയും കര്‍ണാടകത്തിനെയും ഒരു ക്ലസ്റ്ററിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതോടെ ഏത് സംസ്ഥാനത്ത് നിന്നുള്ള ഗുണഭോക്താക്കള്‍ക്കും രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാന്‍ കഴിയും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസമേകുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമാകുന്നത്.ഒരു വര്‍ഷത്തിനകം എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും പിഒസ് (പോയിന്റ് ഓഫ് സെയില്‍) യന്ത്രങ്ങള്‍ സ്ഥാപിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നേടുന്നത് തടയുകയും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യും

You might also like

-