ബിരുദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് വലിച്ചു കീറി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് വിദ്യാർഥിനീ

സ്വര്‍ണ മെഡല്‍ ജേതാവായ ഡെബ്സ്മിത ചൌധരിയാണ് സ്വർണ്ണ മെഡൽ ഏറ്റുവാങ്ങിയതിന് ശേഷം വേദിയിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് വലിച്ചു കീറുകയും ചെയ്ത് പ്രതിഷേധിച്ചത്

0

കൊൽക്കൊത്ത :ജാദവ്പൂർ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് വലിച്ചു കീറി ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് വിദ്യാർഥി. ചൊവ്വാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നുന്നു വിദ്യാര്‍ഥിയുടെ പ്രതിഷേധം.സ്വര്‍ണ മെഡല്‍ ജേതാവായ ഡെബ്സ്മിത ചൌധരിയാണ് സ്വർണ്ണ മെഡൽ ഏറ്റുവാങ്ങിയതിന് ശേഷം വേദിയിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് വലിച്ചു കീറുകയും ചെയ്ത് പ്രതിഷേധിച്ചത്.കഴിഞ്ഞ ദിവസവും ജാദവ്പൂർ സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു സര്‍വകലാഷാലയിലെ പ്രക്ഷോഭത്തെ തുടര്‍ന്ന്.ചില വ്യക്തികൾക്ക് ഡി.ലിറ്റ്, നൽകേണ്ട പ്രത്യേക സമ്മേളനം നേരത്തെ ഗവര്‍ണര്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. സ്ഥാപനത്തിന്റെ സ്വയംഭരണത്തിൽ ഗവർണർ അനാവശ്യ ഇടപെടൽ നടത്തുകയാണെന്ന് ഇടതു വിദ്യാർത്ഥി സംഘടനകൾ പറഞ്ഞു.

You might also like

-