വിലക്ക് ലംഘിച്ച്‌ നൂറോളം പേരെ പങ്കെടുപ്പിച്ച്‌ കുര്‍ബാന നടത്തിയ വൈദികൻ അറസ്റ്റിൽ

ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്

0

തൃശ്ശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടിച്ചേരരുതെന്ന വിലക്ക് ലംഘിച്ച്‌ നൂറോളം പേരെ പങ്കെടുപ്പിച്ച്‌ കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്.
കുര്‍ബാനയ്ക്ക് എത്തിയ വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നൂറോളം വിശ്വാസികളാണ് കുര്‍ബാനയില്‍ പങ്കെടുത്തത്‌. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി.വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും കുര്‍ബാനകളില്‍ പങ്കെടുക്കരുതെന്നും അതിരൂപതകള്‍ ഉള്‍പ്പെടെ നിരന്തരം നിര്‍ദ്ദേശിച്ചിരുന്നു. ഈ വിലക്കുകള്‍ ലംഘിച്ച്‌ തിങ്കളാഴ്ച രാവിലെ ആറരയോടെ പള്ളിയില്‍ കുര്‍ബാന നടന്നത്.

You might also like

-