ചിന്നക്കനാലിൽ സിഗരറ്റ് കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.
ഷോക്ക് ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നുമാണ് വൈദ്യുത ആഘാതമേറ്റത്. വനംവകുപ്പ് അധികൃതരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
മൂന്നാർ | ഇടുക്കി ബി എല്‍ റാവില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി എല്‍ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഷോക്ക് ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നുമാണ് വൈദ്യുത ആഘാതമേറ്റത്. വനംവകുപ്പ് അധികൃതരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ഏതാനം നാളുകളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. മുമ്പ് തോട്ടം മേഖലയിലിറങ്ങിയ പതിമൂന്നോളം വരുന്ന കാട്ടാനക്കൂട്ടത്തെ രണ്ട് ദിവസത്തെ പരിശ്രമത്തിലാണ് കാടുകയറ്റിയത്. ഇന്നലെയും അതിഥി തൊഴിലാളികള്‍ താമസിച്ച വീട് അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു.നാട്ടുകാരും വനപാലകരും ചേര്‍ന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു കാട്ടനയുടെ ആക്രമണമുണ്ടായത്. വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടി. എന്നാല്‍ അടുത്ത മുറിയിലുണ്ടായിരുന്ന കുടുംബം വീടിനുള്ളില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. പ്രദേശവാസികളും വനംവകുപ്പും എത്തി പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ് കൊമ്പനെ പ്രദേശത്ത് നിന്ന് നീക്കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി അരിക്കൊമ്പന്റെ ആക്രമണം പ്രദേശത്ത് തുടരുകയാണ്. നേരത്തെ രണ്ട് വീടുകള്‍ തകര്‍ത്തിരുന്നു. ശാന്തന്‍പാറ പന്നിയാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും വനംവകുപ്പ് കഴിഞ്ഞ സോളാര്‍ വേലി സ്ഥാപിച്ചിരുന്നു.