വയറ് കുത്തി പിളര്‍ന്ന് പുറത്തെടുത്ത കുഞ്ഞ് മാതാവിനെ കാണാന്‍ യാത്രയായി 

ഏപ്രില്‍ 13നായിരുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. 19 വയസ്സുള്ള ഗര്‍ഭിണിയായ മര്‍ലിന്‍ ലോപസിനെ ക്ലാറിസ ഫിഗ്വേര (46) മകള്‍ ഡിസിറി (24) എന്നിവര്‍ ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വയര്‍ കുത്തിക്കീറി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

0

ചിക്കാഗൊ: ഗര്‍ഭിണിയായ പത്തൊമ്പതുക്കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി വയറു കുത്തി പിളര്‍ന്ന് പുറത്തെടുത്ത കുഞ്ഞ് ജൂണ്‍ 14 വെള്ളിയാഴ്ച രാവിലെ ജന്മം നല്‍കിയ പിതാവിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി മാതാവിനെ കാണാന്‍ യാത്രയായി.

ഗര്‍ഭ പാത്രത്തില്‍ നിന്നും ബലാല്‍ക്കാരമായി പുറത്തെടുത്ത യൊവാനി ജഡിയല്‍ ലോപസ് എന്ന കുഞ്ഞ് നാലാഴ്ച മാത്രമാണ് ജീവിച്ചത്.

ഇതിനിടയില്‍ കണ്ണ് തുറന്ന് മരുന്നുകള്‍ക്ക് പ്രതികരിച്ച കുഞ്ഞിന്റെ ആരോഗ്യ നില പെട്ടന്ന് വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഓക്ക് ലോണ്‍ ക്രൈസ്റ്റ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 13നായിരുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. 19 വയസ്സുള്ള ഗര്‍ഭിണിയായ മര്‍ലിന്‍ ലോപസിനെ ക്ലാറിസ ഫിഗ്വേര (46) മകള്‍ ഡിസിറി (24) എന്നിവര്‍ ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വയര്‍ കുത്തിക്കീറി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ക്ലാറിയ മറ്റുള്ളവരോട് താന്‍ ജന്മം നല്‍കിയ കുട്ടിക്ക് ചലനമില്ല എന്നു പറഞ്ഞു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായും ചെയ്തു. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിക്ക് ജന്മം നല്‍കിയത് ക്ലാറിസയല്ലെന്നും, യഥാര്‍ത്ത മാതാവിന്റെ ശരീരം ക്ലാറിസയുടെ ഗാര്‍ബേജ് കാനില്‍ നിന്നും കണ്ടെടുക്കുകയുമായിരുന്നു. ക്ലാറിസയും മകളും ക്ലാറിസയുടെ കാമുകനും ഈ കേസ്സില്‍ പ്രതികളാണ്.

You might also like

-