കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്തു.
തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസാണ് കേസെടുത്തത്.
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്തു. തൃക്കാക്കര എ.സി.പിക്കാണ് അന്വേഷണ ചുമതല.സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ ബസ് ജീവനക്കാരായ വിഷ്ണു, ഗിരിലാല്‍ എന്നിവരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ആകെ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു.
ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസാണ് കേസെടുത്തത്.