കോഴിക്കോട് മിഠായിത്തെരുവില്‍ആക്രമണം കലാപാഹ്വാനത്തിന് കേസെടുത്തു. .
ബിജെപിയുടേയും ആര്‍.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് എല്ലാവരും.153 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റം ചുമത്തിയിരുന്നില്ല.
കോഴിക്കോട് :സംഘപരിവാർ ഹർത്താലിൽ മിഠായിത്തെരുവില്‍ കടകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ 26 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപിയുടേയും ആര്‍.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് എല്ലാവരും.153 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റം ചുമത്തിയിരുന്നില്ല. തെളിവുകളുണ്ടായിട്ടും പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.
മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് 19 സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇന്നലെ വരെയും, ഏഴ് പേരെ ഇന്നുമാണ് അറസ്റ്റ് ചെയ്തത്. മിഠായിത്തെരുവിലെ കടകളിലുള്ള സി.സി.ടി.വി ദ്യശ്യങ്ങളും, മാധ്യമങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ദ്യശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ വീടുകളില്‍ നിന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.