ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ട് തെറ്റ്: ഒഴിവാക്കിയ 11 ഖണ്ഡികകള്‍ പുറത്ത് വിട്ടേക്കും. കമ്മീഷണറും സംശയത്തിൻ്റെ നിഴലിൽ .
പുറത്തുവിടാത്ത പേജുകൾ കമ്മീഷൻ പരിശോധിക്കുകയും ചെയ്തു. ഇത്തരത്തിൽ സർക്കാർ പൂഴ്ത്തിവെച്ച 11 ഖണ്ഡികകള്‍ ഒഴിവാക്കിയത് തെറ്റെന്നും കമ്മീഷന്‍ കണ്ടെത്തി
തിരുവനന്തപുരം| ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട സമയത്ത് ചില പേജുകൾ പുറത്ത് വിടാൻ തയ്യാറാകാതിരുന്ന സർക്കാർ നിലപാടിൽ കടുത്ത നടപടിക്ക് വിവരാവകാശ കമ്മീഷന്‍. സാംസ്‌കാരിക വകുപ്പ് വിശദീകരണം തള്ളിയ വിവരാവകാശ കമ്മീഷൻ എസ്പിഒയെ ശാസിക്കുകയും ചെയ്തു.
പുറത്തുവിടാത്ത പേജുകൾ കമ്മീഷൻ പരിശോധിക്കുകയും ചെയ്തു. ഇത്തരത്തിൽ സർക്കാർ പൂഴ്ത്തിവെച്ച 11 ഖണ്ഡികകള്‍ ഒഴിവാക്കിയത് തെറ്റെന്നും കമ്മീഷന്‍ കണ്ടെത്തി. ഇതോടെ വിഷയത്തിൽ തെളിവെടുപ്പും പൂർത്തിയായതോടെ റിപ്പോർട്ടിലെ കൂടുതല്‍ പേജുകള്‍ പുറത്തുവിട്ടേക്കാനുള്ള സാധ്യതകളും തെളിഞ്ഞു.
അതെ സമയം വിവരാവകാശ കമ്മീഷണറുടെ ഇടപെടലുകൾ മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. തുടക്കം മുതൽ കമ്മീഷണർ നടത്തിയിട്ടുള്ള ഇടപെടലുകളും സംശയം ഉണ്ടാക്കുന്നുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ടിനായി സാംസ്ക്കാരിക വകുപ്പിൽ വിവരാവകാശ അപേക്ഷ നൽകാത്ത മൂന്ന് പേരുടെ അപ്പിൽ പരിഗണിച്ചതിൽ ഒരാൾ സംസ്ഥാനത്തെ ഒരു മന്ത്രിയെ ഹണി ട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുമാണ്.
മുൻ വിവരാവകാശ കമ്മീഷണർ പരിഗണിച്ച് തീർപ്പാക്കിയ അപേക്ഷകൻ്റെ അപ്പിൽ അഥോറിറ്റി ഹൈക്കോടതിയണെന്നിരിക്കെ ആ അപേക്ഷകൻ്റെ അപ്പീൽ സ്വീകരിച്ചതും സംശയം സൃഷ്ടിച്ചിട്ടുണ്ട്.നിലവിൽ രണ്ടാമതും റിപ്പോർട്ട് വിളിച്ചു വരുത്തുന്ന ഘട്ടത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണെന്നതും പ്രസക്തമാണ്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ ആണെന്ന് മന്ത്രി സജി ചെറിയാൻ. കോടതിയിലിരിക്കുന്ന കാര്യത്തെക്കുറിച്ച് അധികം ഒന്നും പറയില്ല. കോടതി തീരുമാനിക്കുന്ന എല്ലാകാര്യങ്ങളും നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയവർ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. പരാതിക്കാർക്ക് എല്ലായ്പ്പോഴും പ്രത്യേക അന്വേഷണ സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിക്കാൻ മാർഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് എസ്ഐടിയോട് നോഡൽ ഓഫീസറെ നിയോഗിക്കാൻ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരാതിക്കാർക്ക് നോഡൽ ഓഫീസറെ അറിയിക്കാം. ലഭിക്കുന്ന പരാതികൾ നോഡൽ ഓഫീസർ അന്വേഷണ സംഘത്തിന് കൈമാറും