കാബൂളിലെ ഗുരുദ്വാ രയിൽ സ്‌ഫോടനം രണ്ട് പേർ കൊല്ലപ്പെട്ടു
മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ പതിനഞ്ച് പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു
കാബൂൾ |കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന.ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30നാണ് തീവ്രവാദികൾ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ പതിനഞ്ച് പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആരാധനാലത്തിനുള്ളിലേക്ക് കയറിയ ഭീകരർ സന്ദർശകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുദ്വാര പ്രസിഡന്റ് ഗുർണാം സിംഗും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.ഗുരുദ്വാരയ്‌ക്ക് അകത്തേക്ക് ഇരച്ചുകയറിയ ഭീകരർ ഉളളിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
ആളുകളെ പുറത്തെത്തിക്കാനുള്ള അഫ്ഗാൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.ഇന്നലെയും അഫ്ഗാനിസ്ഥാനിൽ സ്‌ഫോടനം നടന്നിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി വിശ്വാസികൾ പള്ളിയിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയുമുണ്ടായി.