തൃശ്ശൂര്‍ പൂരത്തെ കുറിച്ച് മോശം പോസ്റ്റിട്ട യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി.

കമ്പനിയുടെ ഓഫീസിലടക്കം പ്രതിഷേധക്കാര്‍ നിരന്തരം വിളിച്ചതോടെയാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

0

.തൃശ്ശൂര്‍ പൂരത്തെ കുറിച്ച് മോശം പോസ്റ്റിട്ട യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഫഹദ് കെ പി എന്ന യുവാവാണ് ഫേസ്ബുക്കില്‍ പൂരത്തിനെ കുറിച്ച് മോശം പോസ്റ്റിട്ടത്. ഇതില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ പ്രതിഷേധവുമായി എത്തുകയും ഫഹദിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് തെറിവിളിക്കുകയും ചെയ്തു

ഇതിനെതുടര്‍ന്ന് മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്‌സില്‍ ജോലി ചെയ്തിരുന്ന ഇയാളെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കമ്പനിയുടെ ഓഫീസിലടക്കം പ്രതിഷേധക്കാര്‍ നിരന്തരം വിളിച്ചതോടെയാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഫഹദിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്.

You might also like

-