65-കാരിയെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: ചെര്‍പ്പുളശ്ശേരി കരുമാനാംകുറിശ്ശിയില്‍ 65-കാരിയെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി. മുട്ടിയംകുന്ന് കോളനിയിലെ മുട്ടിയംകുന്ന് വീട്ടില്‍ പരേതനായ കൃഷ്ണന് ആശാരിയുടെ മകള്‍ പങ്കജാക്ഷിയാണ്(65)വെട്ടേറ്റു മരിച്ചത്. കൃത്യം നടത്തിയത് താനാണെന്ന് പറഞ്ഞ്, പങ്കജാക്ഷിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മടവാളുമായി സഹോദരന് പ്രഭാകരന്(45) പിന്നീട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് സംഭവം. മടവാള് കൊണ്ട് കഴുത്തിലും കൈകളിലുമായി വെട്ടേറ്റ നിലയില്‍ കോളനിയിലെ നടവഴിയിലാണ് പങ്കജാക്ഷിയുടെ മൃതദേഹം കാണപ്പെട്ടത്. അനുജത്തി കമലാക്ഷിക്കൊപ്പമായിരുന്നു പങ്കജാക്ഷിയുടെ താമസം