ദുരഭിമാനക്കൊല: ഗര്‍ഭിണിയെ 17കാരനായ സഹോദരന്‍ വെടിവച്ച് കൊന്നു
യുവതിയും യുവാവും അമ്മയുടെ വീട് സന്ദര്‍ശിച്ചു. ഇതില്‍ പ്രകോപിതനായ 17കാരന്‍ സഹോദരന്‍ ഭര്‍ത്താവിന്‍റെ വീട്ടിലെത്തി തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ഇന്‍ഡോര്‍: ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ വെടിവെച്ച് കൊന്നു. ഇന്‍ഡോറിലെ റാവദ് ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ബുല്‍ബുല്‍(21) എന്ന യുവതിയാണ് മരിച്ചത്. എട്ട് മാസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് യുവതി മറ്റൊരു ജാതിയില്‍പ്പെട്ട കുല്‍ദീപ് രജാവത്തിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം ഇവര്‍ ഗ്രാമത്തില്‍നിന്ന് താമസം മാറിയിരുന്നു.
എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച യുവതിയും യുവാവും അമ്മയുടെ വീട് സന്ദര്‍ശിച്ചു. ഇതില്‍ പ്രകോപിതനായ 17കാരന്‍ സഹോദരന്‍ ഭര്‍ത്താവിന്‍റെ വീട്ടിലെത്തി തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഇന്‍ഡോര്‍ മഹാരാജ യശ്വന്ത് റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ബെട്മ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.