ഓണ്‍ലൈനില്‍ പരിചയപ്പെട്ട പതിനാലുകാരിയെ 351 മൈല്‍ കാല്‍നടയായി യാത്ര ചെയ്ത് എത്തിയ ആൾ അറസ്റ്റില്‍
നിരവധി നഗ്‌നചിത്രങ്ങള്‍ കൈമാറി, ഒടുവില്‍ പെണ്‍കുട്ടിയെ സന്ധിക്കുന്നതിനാണ് ഇന്ത്യാനയില്‍ നിന്നും ടോമി ജന്‍കിന്‍സ്(32) വിസ്‌കോണ്‍സില്‍ വിന്നി ബാഗൊ കൗണ്ടിയിലെത്തിചേര്‍ന്ന
കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം തടയാൻ കെണിയൊരുക്കി പോലീസ്
വിസ്‌കോണ്‍സില്‍: ഇന്ത്യാനയില്‍ നിന്നും 351 മൈല്‍ കാല്‍നടയായി യാത്ര ചെ്ത് ഓണ്‍ലൈനില്‍ പരിചയപ്പെട്ട പതിനാലുകാരിയെ കണ്ടുമുട്ടുന്നതിന് വിസ്‌കോണ്‍സില്‍ എത്തിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഒക്ടോബാര്‍ 11 വെള്ളിയാഴ്ച യു.എസ്. അറ്റോര്‍ണി ഓഫീസ് (വിസ്‌കോണ്‍സില്‍) അറിയിച്ചതാണിത്.
കൈല്ി എന്ന പതിനാലുകാരിയുമായി നിരന്തരം ഓണ്‍ലൈനില്‍ ബന്ധപ്പെട്ട്, നിരവധി നഗ്‌നചിത്രങ്ങള്‍ കൈമാറി, ഒടുവില്‍ പെണ്‍കുട്ടിയെ സന്ധിക്കുന്നതിനാണ് ഇന്ത്യാനയില്‍ നിന്നും ടോമി ജന്‍കിന്‍സ്(32) വിസ്‌കോണ്‍സില്‍ വിന്നി ബാഗൊ കൗണ്ടിയിലെത്തിചേര്‍ന്നത്. ടോമി ചതിയിലാണ് അകപ്പെട്ടതെന്ന് പിന്നീടാണ് ഇയാള്‍ക്ക് മനസ്സിലായത്.
പതിനാലു വയസുകാരിയായി വേഷം കെട്ടി അണ്ടര്‍ കവര്‍ ഓഫീസറാണ് ടോമിയെ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്നത്. ഒരു പ്രത്യേക സ്ഥലത്ത് എത്തിചേര്‍ന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.
രാജ്യത്ത് ചൈല്‍സ് അബ്യൂസ് വര്‍ദ്ധിച്ചു വരികയാണ്. ഇന്റര്‍നെറ്റ് സൗകര്യം വര്‍ദ്ധിച്ചതോടെ കുട്ടികളുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുളള അവസരം വര്‍ദ്ധിച്ചിരിക്കുന്നു. ഇതു ചൂഷണം ചെയ്യുന്നത് ക്രിമിനലുകളാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തി പിടികൂടുക എന്നതാണ് അണ്ടര്‍ ഓഫീസര്‍മാരുടെ ദൗത്യം. കൗമാരക്കാരെ ഇന്റര്‍നെറ്റിലൂടെ കണ്ടെത്തി നിയമവിരുദ്ധമായി ലൈംഗീക കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ രേഖപ്പെടുത്തിയത്.