ദമ്പതികള്‍ക്കുനേരെ സദാചാരാഗുണ്ടായിസം മൂന്നുപേര്‍ അറസ്റ്റില്‍
കാവനാട് വച്ച് കേടായ കാര്‍ നന്നാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. മദ്യപിച്ചുകൊണ്ടിരുന്ന അഞ്ചംഗസംഘം ദമ്പതികളെ ചോദ്യംചെയ്യുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു.
കൊല്ലം ;കൊല്ലത്ത് കാറിലെത്തിയ ദമ്പതികള്‍ക്കുനേരെ സദാചാരാഗുണ്ടായിസം. ദമ്പതികളെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കാവനാട് വച്ച് കേടായ കാര്‍ നന്നാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. മദ്യപിച്ചുകൊണ്ടിരുന്ന അഞ്ചംഗസംഘം ദമ്പതികളെ ചോദ്യംചെയ്യുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു. കുണ്ടറ മുളവന സ്വദേശികളായ ദമ്പതികളും അവരുടെ സുഹൃത്തുക്കളുമാണ് ആക്രമണത്തിനിരയായത്. യുവാവിന് കൊച്ചി ഇൻഫോപാർക്കിൽ ജോലി ലഭിച്ചിരുന്നു. ഇതിനായി കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഇവർ സഞ്ചരിച്ച കാർ കേടായി. കേടായ കാർ ശരിയാക്കാൻ ഇറങ്ങുമ്പോഴാണ് സദാചാര ഗുണ്ടായിസം ഉണ്ടാകുന്നത്.
അക്രമികള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ എടുത്ത ഭാര്യയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴായിരുന്നു ഭര്‍ത്താവിനെ ആക്രമിച്ചത്. പിന്നീട് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഞ്ചുപേരില്‍ ദമ്പതികളെ ആക്രമിച്ച മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.ശക്തികുളങ്ങര സ്വദേശികളായ സുനി,കണ്ണൻ,കാവനാട് സ്വദേശി വിജയലാൽ എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്