97 പേർ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസ്സ് വിധി ഇന്ന്
അഹമ്മദാബാദ്: 2002ൽ ഗുജറാത്തിൽ ഉണ്ടായ നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ഹൈക്കോടതി ഇന്നു വിധിപറയും. 97 പേർ കൊല്ലപ്പെട്ട കേസിൽ പ്രത്യേക വിചാരണക്കോടതി ഗുജറാത്ത് മുൻ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്നാനിയടക്കം 29 പേർക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. 28 വർഷത്തെ തടവ് ശിക്ഷ ലഭിച്ച കോട്നാനി ഇപ്പോൾ ജാമ്യത്തിലാണ്.
2002 ഗുജറാത്ത് കലാപത്തിനിടയിൽ മായ കോട്നാനിയുടെ നേതൃത്വത്തിൽ അക്രമികൾ നരോദപാട്യ മേഖലയിൽ 97 പേരെ കൂട്ടക്കൊല ചെയ്തതായാണ് കേസ്.ബന്ദിനോടനുബദ്ധിച്ച കലാപത്തിൽ 36 സ്ത്രീകളും 36 കുട്ടികളും ഉൾപ്പെടെ 97 പേരാണ ആൻ കൊലചെയ്യപ്പെട്ടത് കേസിന്റെ വിചാരണവേളയിൽ 97 പരാതികൾ മരിച്ചുപോയൊരുന്നു കേസിൽ നിർണായക സാക്ഷികളായിരുന്ന രണ്ടുപേർ വിചാരണ കാലയളവിൽ കൊലചെയ്യപ്പെട്ടിരുന്നും നരോദ്യപാട്യയിലാണ് ഗുജറാത്ത് കലാപത്തിൽ ഏറ്റവും അധികം പേർ കൊല്ലപ്പെട്ടത്. ഗൈനക്കോളജിസ്റ്റായ മായ കോട്നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് കലാപം നടന്നത്.
2007 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയിൽ കൂട്ടക്കൊല നടന്നത്.