”ആരും ബി.ജെ.പിക്ക് വോട്ട് ചെയ്യരുത്” കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യചെയ്തു

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഹരിദ്വാർ ജില്ലയിലെ ലക്സർ പോലീസ് സ്റ്റേഷൻ പരിധിയിലെ ധഡ്ചെക്ക് ഗ്രാമത്തിൽ ഈശ്വര്‍ ചന്ദ് ശര്‍മ്മ 65 ണ് തന്റെ മരണത്തിന് പിന്നിൽ നരേന്ദ്ര മോഡി ഗവർമെന്റ് ആണെന്ന് ആത്മഹത്യാ കുറിപ്പ് ഏഴു വച്ച ശേഷം ജീവനൊടുക്കിയത്

0

ഹരിധ്വർ : ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഹരിദ്വാർ ജില്ലയിലെ ലക്സർ പോലീസ് സ്റ്റേഷൻ പരിധിയിലെ ധഡ്ചെക്ക് ഗ്രാമത്തിൽ ഈശ്വര്‍ ചന്ദ് ശര്‍മ്മ 65 ണ് തന്റെ മരണത്തിന് പിന്നിൽ നരേന്ദ്ര മോഡി ഗവർമെന്റ് ആണെന്ന് ആത്മഹത്യാ കുറിപ്പ് ഏഴു വച്ച ശേഷം ജീവനൊടുക്കിയത് തിങ്കളാഴ്ച്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ”ആരും ബി.ജെ.പിക്ക് വോട്ട് ചെയ്യരുത്” എന്ന് കുറിപ്പെഴുതിവെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത് ബി ജെ പി ക്യാമ്പുകളിൽ ആശങ്ക പടർത്തിയിട്ടുണ്ട് . ഗ്രാമത്തിലെ മാതൃക കർഷകനായ ഈശ്വര്‍ ചന്ദ് ശര്‍മ്മ

ഭീമമായ കടക്കെണിയിലായിരുന്നു ഈശ്വര്‍. തന്റെ കടങ്ങള്‍ക്കും മരണത്തിനും ഉത്തരവാദി സര്‍ക്കാരാണെന്ന് എഴുതിവെച്ചാണ് ഈശ്വര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ”അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ഇനിയും അവര്‍ക്ക് വോട്ട് ചെയ്യരുത്. ചെയ്താല്‍ അവര്‍ എല്ലാവരെയും ചായ വില്‍പ്പനക്കാരാക്കും.” ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കര്‍ഷകന്റെ ആത്മഹത്യയും കുറിപ്പും ബി.ജെ.പിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈശ്വര്‍ ചന്ദ് കാര്‍ഷികാവശ്യത്തിനായി ഒരു മധ്യസ്ഥന്‍ വഴി ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്‍പ എടുത്തിരുന്നു. ജാമ്യം നിന്ന മധ്യസ്ഥന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മധ്യസ്ഥന്‍, ഒത്തുതീര്‍പ്പിനായി ആവശ്യപ്പെട്ടത് 4 ലക്ഷം രൂപയാണ്. ഇതേത്തുടര്‍ന്നാണ് ഈശ്വര്‍ ചന്ദ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.കൃഷിക്കാരെ കൂടുതൽ പണം തട്ടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ലസാർ പൊലീസ് സർക്കിൾ ഓഫീസർ രാജൻ സിംഗ്, ഇൻസ്പെക്റ്റർ വിരേന്ദർ സിങ് നേഗി എന്നിവരുടെ നേതൃത്തത്തിൽ മൃതദേഹത്തിന്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മസഭാവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു

You might also like

-