മരണകാരണം ക്രൂരമർദ്ദനം

0

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. മുഴുവൻ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളുടെ മേൽ കൊലപതാകം പട്ടിക ജാതി നിയമം അനുസരിച്ച കേസ്സെടുക്കുമെന്ന് , എെജി എം ആര്‍ അജിത് കുമാറാണ് ഇക്കാര്യം അറിയിച്ചു . പ്രതികളെ അഗളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്ത വരികയാണ് ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 15 ആയി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കി. മധുവിന്‍റെ താമസ്ഥലം കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗ്സ്ഥരാണെന്ന് പ്രതികള്‍ പറഞ്ഞു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

നേരത്തെ 11 പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു‍. അബൂബക്കര്‍, ഉബൈദ്, ഷംസുദ്ദീന്‍, നജീബ്, രാധാകൃഷ്ണന്‍,ജൈജു, സിദ്ധിഖ്, ഹുസൈന്‍, മരക്കാര്‍, ഹുസൈന്‍,അബ്ദുള്‍ കരീം, അനീഷ് എന്നിവരാണ് പ്രതി പട്ടികയിലുള്ളത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനും കേസെടുക്കും.

സംഘംചേർന്നുള്ള  ക്രൂരമായ  മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട് . തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

You might also like

-