മൂന്ന് വര്ഷം കഴിഞ്ഞവർക്ക് മാറ്റം

0

ദില്ലി: ബാങ്കിങ് തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ഒരിടത്ത് മൂന്ന് വർഷം പൂർത്തിയാക്കിയ എല്ലാ ഉദ്യാഗസ്ഥരെയും സ്ഥലംമാറ്റാൻ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഉത്തരവിട്ടു

അഞ്ച് വർഷം പൂർത്തിയാക്കിയ ക്ലറിക്കൽ ജീവനക്കാരെ സ്ഥലം മാറ്റാനും നിർദ്ദേശമുണ്ട്. തുടര്‍ച്ചയായി ബാങ്ക് വായ്പാ തട്ടിപ്പുകള്‍ നടക്കുന്നത് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് എന്ന കണ്ടെത്തലാണ് കമ്മീഷന്‍ ഉത്തരവിന് കാരണം..

അതിനിടെ പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് കേന്ദ്ര വിജിലൻസ് കമ്മീഷൻ മുമ്പാകെ ഹാജരാകും. ഇവരോട് ഹാജരാകാന്‍ നേരത്തെ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ആരോപണവിധേയമായ മുംബൈ പിഎൻബി ബ്രാഡി ഹൗസ് ശാഖ സിബിഐ സീൽ ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട റെയ്ഡിനു ശേഷമാണ് ശാഖ സീൽ ചെയ്തത്