60 കിലോ അടങ്ങുന്ന ഒരു ചാക്ക് ശര്‍ക്കരയ്ക്ക് 4000 രൂപ വരെയാണ് ലഭിച്ചത്. മുന്‍ ഓണക്കാലങ്ങളില്‍ ശരാശരിയായി ഉയര്‍ന്ന വിലയായി ലഭിച്ചത് 3500 രൂപയായിരുന്നു.

60 കിലോ അടങ്ങുന്ന ഒരു ചാക്ക് ശര്‍ക്കരയ്ക്ക് 4000 രൂപ വരെയാണ് ലഭിച്ചത്. മുന്‍ ഓണക്കാലങ്ങളില്‍ ശരാശരിയായി ഉയര്‍ന്ന വിലയായി ലഭിച്ചത് 3500 രൂപയായിരുന്നു.

0

മറയൂര്‍ . ഭൗമ സൂചിക പദവി ലഭിച്ചതോടെ മറയൂര്‍ ശര്‍ക്കരക്ക് ഈ ഓണക്കാലത്ത് ഇരട്ടി മധുരം. വ്യാജന്റെയും മറ്റും കടന്ന് വരവിനാല്‍ പ്രതിസന്ധികള്‍ മാത്രം നേരിട്ടിരുന്ന കര്‍ഷകര്‍ക്ക് ഇത്തവണ ലഭിച്ച വില ആശ്വാസം പകരുന്നതാണ്. 60 കിലോ അടങ്ങുന്ന ഒരു ചാക്ക് ശര്‍ക്കരയ്ക്ക് 4000 രൂപ വരെയാണ് ലഭിച്ചത്. മുന്‍ ഓണക്കാലങ്ങളില്‍ ശരാശരിയായി ഉയര്‍ന്ന വിലയായി ലഭിച്ചത് 3500 രൂപയായിരുന്നു. ഭൗമസൂചിക പദവി ലഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് വില ഉയര്‍വിന് പ്രധാന കാരണം.

ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്തവണ ലഭിച്ചത്. കിലോയിക്ക് 55 രൂപ ലഭിച്ചിരുന്നിടത്ത് 66 രൂപയാണ് ലഭിച്ചത്. എന്നാല്‍ എഴുപത്തിയഞ്ച് രൂപയെങ്കിലും ലഭിച്ചാലെ കരുമ്പ് ഉല്‍പാദനത്തനും ശര്‍ക്കര നിര്‍മ്മാണത്തിനുമായി വര്‍ദ്ധിച്ചിരിക്കുന്ന ചിലിവില്‍ നിന്നും രക്ഷനേടാനുവെന്ന് കര്‍ഷകര്‍ പറയുന്നു.
അതേ സമയം മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവി ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണം കാണാനും വാങ്ങാനുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. മധുരമേറിയ മറയൂരിലെ കരിമ്പിന്‍ നീര് രുചിക്കാനും വിനോദ സഞ്ചാരികള്‍ മറക്കാറില്ല.

You might also like

-