കൊറോണചൈനയിൽ മരണം 565; ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിലേക്ക്

ഇന്നലെമാത്രം ചൈനയില്‍ 3694പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളവരുടെ എണ്ണം ഇരുപത്തിയെണ്ണായിരം കടന്നു. 28 രാജ്യങ്ങളിൽ28,276 പേരിൽ രോഗം സ്ഥിരീകരിച്ചു.

0

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയില്‍ വർധിച്ചു . ഇന്നലെ മാത്രം 73പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 563 ആയി. ഹേങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണംകൂടി കണക്കിലെടുത്താന്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ഇന്നലെമാത്രം ചൈനയില്‍ 3694പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളവരുടെ എണ്ണം ഇരുപത്തിയെണ്ണായിരം കടന്നു. 28 രാജ്യങ്ങളിൽ28,276 പേരിൽ രോഗം സ്ഥിരീകരിച്ചു.

ജപ്പാനിലെ യോകോഹാമ തീരത്ത് തടഞ്ഞിട്ടിരിക്കുന്ന ആഡംബര വിനോദക്കപ്പലില്‍ പത്തുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കപ്പല്‍യാത്രക്കാരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപതായി. കപ്പലിലുള്ള മൂവായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. ആരെയും കരയിലിറക്കിയിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും.

You might also like

-