ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും വരവേൽപിനു മിനിറ്റില്‍ 55 ലക്ഷം

ട്രംപ് നഗരത്തില്‍ തങ്ങുക മൂന്നരമണിക്കൂര്‍മാത്രം

0

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും വരവേല്‍പ്പ് ഗംഭീരമാക്കാന്‍ ഗുജറാത്ത് ഒരുങ്ങുമ്ബോള്‍ ചെലവാകുന്നത് മിനിറ്റില്‍ 55 ലക്ഷം രൂപയോളം. നൂറുകോടിയോളം രൂപ വിവിധ വകുപ്പുകള്‍ ചെലവാക്കുമ്ബോള്‍ ട്രംപ് നഗരത്തില്‍ തങ്ങുക മൂന്നരമണിക്കൂര്‍മാത്രം.

സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമാണ് ചെലവിന്റെ മുഖ്യഭാഗവും വഹിക്കുന്നത്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമാണ് 80 കോടിയോളം മുടക്കുക. സുരക്ഷയ്ക്ക് 12 കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശതുക.

You might also like

-