കളമശ്ശേരി സ്ഫോടനം ചികിത്സ തേടിയത് 52 പേര്‍, 6 പേരുടെ നിലഗുരുതരം ആരോഗ്യമന്ത്രി
ആകെ ചികിത്സ തേടിയത് 52 പേരെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ ഒരാളാണ് മരിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നവരില്‍ 18പേര്‍ ഐസിയുവിലാണ്. അതില്‍ ആറുപേരുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. ആറുപേരില്‍ 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടിക്ക് 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്.
കൊച്ചി|കളമശേരി സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആകെ ചികിത്സ തേടിയത് 52 പേരെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ ഒരാളാണ് മരിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നവരില്‍ 18പേര്‍ ഐസിയുവിലാണ്. അതില്‍ ആറുപേരുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. ആറുപേരില്‍ 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടിക്ക് 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ട് പേര്‍ വെ്‌റിലേറ്ററിലാണ്. കൂടാതെ 50 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റ ഒരാള്‍ കൂടിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
37ഓളം പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ 10 പേര്‍ ഐസിയുവിലും 10 പേര്‍ വാര്‍ഡിലുമാണുള്ളത്. വാര്‍ഡിലുള്ളവര്‍ക്ക് വളരെ സൂപ്പര്‍ സ്‌പെഷ്യല്‍ ആയിട്ടുള്ള ബേണ്‍സാണ് ഉള്ളത്. വൈകുന്നേരം വരെ അവര്‍ ഒബ്‌സര്‍വേഷനില്‍ ആയിരിക്കും. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഡിസ്റ്റാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.
ഐസിയുവിലുള്ള പത്ത് പേര്‍ക്കും തീവ്ര പരിചരണ വിഭാഗത്തിലുള്ളവര്‍ക്കും ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. രാജഗിരിയില്‍ ഒരാള്‍, സണ്‍റൈസില്‍ രണ്ടുപേര്‍. ആസ്റ്റര്‍ മെഡിസിറ്റിയില്‍ രണ്ടുപേരുമുണ്ട്. ലഭ്യമായ എല്ലാ ആധുനിക ചികിത്സയും നല്‍കുന്നുണ്ട്. തൃശ്ശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്ലാസ്‌ററിക് സര്‍ജന്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ എത്തിയിട്ടുണ്ട്. അവരുടെ പങ്കാളിത്തത്തോടെയാണ് ചികിത്സ നല്‍കുന്നത് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലായിരിക്കും ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. ജില്ലാകളക്ടര്‍ കൂടി പങ്കു ചേര്‍ന്ന ശേഷം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുള്ളവരുടെ കൂടി ഉള്ളവരുടെ കാര്യത്തില്‍ കോര്‍ഡിനേഷന്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണം. വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കും. ഇന്റലിജിൻസ് സംവിധാനങ്ങൾ ശക്തിപെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
അതേസമയം പോലീസിൽ കിഴടങ്ങായ കൊച്ചി സ്വദേശി മാർട്ടിൻ ടോമിക്കിന്റെ സാമൂഹ്യ മാധ്യമ അകൗണ്ടുകൾ പോലീസ് പരിശോധിച്ചുവരുകയാണ് ഫേസ്ബുക്ക് പോസ്റ്റിൽ കാര്യങ്ങൾ വിശദീകരിച്ച് മാർട്ടിൻ ഡൊമിനിക്. ബോംബ് വച്ചത് താനാണെന്ന് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും ഇയാള്‍ പൊലീസിന് കൈമാറി. യഹോവ സാക്ഷികളുടെ ആശയങ്ങള്‍ തെറ്റാണെന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതായി കണ്ടെത്തിയിട്ടുണ്ട് .
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ യുപി പൊലീസ് നിർദേശം. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരീക്ഷിക്കും. കാൺപൂർ, മീററ്റ്, വാരണാസി, അലിഗഡ്, ലഖ്‌നൗ, ഹാപൂർ തുടങ്ങിയ ജില്ലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും നിർദേശം നൽകി.യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. രാവിലെ 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു.