അമിതമായി കഞ്ചാവിന് അടിപ്പെട്ട 87 പേര്‍ അമേരിക്കയിൽ ചികിത്സയിൽ വിഷബാധയേറ്റ് ചികിത്സയില്‍

0

ബ്രൂക്ക് ലിന്‍ (ന്യൂയോര്‍ക്ക്): ബ്രൂക്ക് ലിനിലും പരിസര പ്രദേശങ്ങളിലും അമിതമായി കഞ്ചാവ് ഉപയോഗിച്ചു രോഗാതുരരായ 87 പേരെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫെഡറൽ പൊലീസ് അറിയിച്ചു.

പ്രത്യേക ഗ്രൂപ്പിലുള്ള സിന്തറ്റിക്ക് മാരിജുവാന (കഞ്ചാവ്) യില്‍ അടങ്ങിയിരിക്കുന്ന വിഷാംശമാണ് രോഗത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മരണം സംഭവിക്കാവുന്ന അത്രയും വിഷാംശം ഇതിലടങ്ങിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇത്രയും അധികം മയക്കുമരുന്ന് എങ്ങനെയാണ് ബ്രൂക്ക് ലിനില്‍ എത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. ഈസ്റ്റ് ന്യൂയോര്‍ക്ക്, ബ്രൗണ്‍സ് വില്ല തുടങ്ങിയ സ്ഥലങ്ങളിലെ ഹോം ലെസ് ഷെല്‍ട്ടറുകളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും ചികിത്സയിലുള്ളത്.

K2 വിഭാഗത്തിലുള്ള കഞ്ചാവ് വില്‍പന നടത്തുന്ന പതിനഞ്ചോളം പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെറിയ ചെറിയ പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. ന്യൂയോര്‍ക്കില്‍ കഞ്ചാവ് വേട്ട നടത്തുന്നതിനു പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്

You might also like

-