മയക്കു മരുന്ന് കച്ചവടക്കാരും പോലീസും ഏറ്റുമുട്ടി രണ്ടുപേർ വെടിയേറ്റുമരിച്ചു . 5 പോലീസുകാര്‍ക്ക് പരിക്ക്

5 Houston police officers injured, 2 suspects dead after shooting during drug raid

0

ഹൂസ്റ്റണ്‍: മയക്കു മരുന്ന് കച്ചവടം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന ഒരു ഡസനിലധികം നര്‍കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീടിനകത്ത് ഒളിച്ചിരുന്ന പ്രതികള്‍ നടത്തിയ വെടിവെയ്പില്‍ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. വെടിയേറ്റ നാലു പൊലീസ് ഓഫിസര്‍മാരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നാലു പേരേയും ഹൂസ്റ്റണിലെ മെമ്മോറിയല്‍ ഹെര്‍മന്‍ ആന്‍ഡ് ബന്‍ ടൗബ് ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ ശസ്ത്രക്രിയക്ക് വിധേയമാക്കി.പൊലീസ് തിരിച്ചു വെടിവച്ചതില്‍ വീടിനകത്തുണ്ടായിരുന്ന രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആരുടേയും പേരു വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.ജനുവരി 28 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഹര്‍ഡിങ്ങ് സ്ട്രീറ്റ് 7800 ബ്ലോക്കിലായിരുന്നു സംഭവം.

സെമി ഓട്ടോമാറ്റിക് തോക്കുപയോഗിച്ചാണ് പ്രതികള്‍ വെടിവെച്ചതെന്ന് പൊലീസ് ചീഫ് ആര്‍ട്ട് അസിവെഡൊ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പോലീസുകാരുടെ മുഖത്തും കഴുത്തിലുമാണ് വെടിയേറ്റത്. അഞ്ചാമത്തെ പോലീസുകാരന് മുട്ടിലാണ് പരിക്കേറ്റിട്ടുള്ളത്. ഇതു വെടിയേറ്റ പരുക്കല്ലെന്നു ചീഫ് പറഞ്ഞു.ഹൂസ്റ്റണില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നടന്ന വെടിവയ്പിനെ ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ഭയാനകമെന്നാണു വിശേഷിപ്പിച്ചത്. പരുക്കേറ്റവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

You might also like

-