കനിക കപൂറിന്‍റെ നാലാമത് പരിശോധനാ ഫലവും പോസിറ്റീവ്

ഇപ്പോൾ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സയിൽ കഴിയുകയാണ് കനിക.

0

കോവിഡ് 19 രോഗം സ്ഥിരീകരിച്ച ബോളിവുഡ് നടിയും ഗായികയുമായ കനിക കപൂറിന്‍റെ നാലാമത് പരിശോധനാ ഫലവും പോസിറ്റീവായതോടെ അശങ്ക പരക്കുന്നു. ഇപ്പോൾ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സയിൽ കഴിയുകയാണ് കനിക.


കനികയുടെ ശരീരം മരുന്നിന് പ്രതികരിക്കുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ലോക്ക് ഡൗണിൽ ഞങ്ങൾ നിസ്സഹായരാണ്, എല്ലാവരും പ്രാർഥിക്കണമെന്ന് ഗായികയുടെ ബന്ധുക്കൾ പറഞ്ഞു. വിദേശത്തു നിന്നെത്തി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തു കറങ്ങി നടന്നതിന് കനികക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

You might also like

-