ജന്മദിനത്തില്‍ കൊല്ലപ്പെട്ട സാറയുടെ ഘാതകന്‍ അറസ്റ്റില്‍

0

ഡാളസ് : ഇരുപത്തി രണ്ടാം ജന്മദിനം ആഘോഷിക്കുന്നതിന് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒത്തുകൂടിയ സ്ഥലത്തേക്കു യാത്ര തിരിച്ചതു സാറാ ഹഡ്‌സന്റെ അന്ത്യയാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല.

ആഗസ്റ്റ് 19നായിരുന്നു അര്‍ക്കന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം പൂര്‍്തതീകരിച്ചു ഡാളസ്സിലേക്കു താമസം മാറ്റിയ സാറാ ഹഡ്‌സന്റെ ജന്മദിം. ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് എത്തിചേരാതിരുന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്നോ നാലോ ബ്ലോക്ക് അകലെ കത്തി തുടങ്ങിയ എസ്.യു.വി.യുടെ പുറകില്‍ കൊല്ലപ്പെട്ട നിലയില്‍ സാറായുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നും തീ ഉയരുന്നതു കണ്ട് ആരോ സന്ദേശം നല്‍കിയതനുസരിച്ച് എത്തിചേര്‍ന്ന പോലീസാണ് മൃതദേഹം സാറയുടേതാണെന്ന് സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

അടുത്തുള്ള ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരാള്‍ സാറയെ കാറിനകത്തേക്ക് തള്ളിയിടുന്ന ചിത്രം ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേണത്തിനൊടുവില്‍ ആഗസ്റ്റ് 21 ബുധനാഴ്ച രാത്രി പ്രതിയെ മസ്കറ്റില്‍ നിന്നും പിടികൂടി. നാല്‍പത്തി ഒമ്പതു വയസ്സുള്ള ഗ്ലെന്‍ റിച്ച്റ്റനെ ആഗസ്റ്റ് 22 വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജന്മദിനം ആഘോഷിക്കാന്‍ യാത്രതിരിച്ച സാറായെ നിര്‍ബന്ധിച്ചു എ.ടി.എം.ല്‍ നിന്നും പണം പിന്‍വലിച്ചശേഷം കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. പ്രതിയെ കണ്ടെത്തുന്നതിന് 5000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. പോലീസ് കേസ്സ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

You might also like

-