വ്യോമസേനയ്ക്കായി 45,000 കോടി രൂപയുടെ യുദ്ധവിമാന നിർമാണ കരാർ .

83 എൽ സി എ മാർക്ക് 1 എ വിമാനത്തിന്റെ വില 45,000 കോടി രൂപയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കോസ്റ്റ് കമ്മിറ്റി നിർണയിച്ചിട്ടുണ്ട്

0

ഡൽഹി :രാജ്യത്തിന്റെ പ്രതിരോധ ഉൽ‌പാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമസേനയ്ക്കായി 45,000 കോടി രൂപയുടെ യുദ്ധവിമാന നിർമാണ കരാർ നൽകുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് സ്വന്തമായി നിർമിക്കുന്ന തേജസ് പോർവിമാനങ്ങളുടെ പുതിയ പതിപ്പാണ് വ്യോമസേനയ്ക്കായി വാങ്ങുക .83 എൽ സി എ മാർക്ക് 1 എ വിമാനത്തിന്റെ വില 45,000 കോടി രൂപയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കോസ്റ്റ് കമ്മിറ്റി നിർണയിച്ചിട്ടുണ്ട് . ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ വ്യോമസേന ഓർഡറുകൾ നൽകുമെന്നാണ് മുതിന്ന പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത് .

83 എൽ‌സി‌എ മാർക്ക് 1എ വിമാനത്തിന്റെ വില 45,000 കോടി രൂപയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കോസ്റ്റ് കമ്മിറ്റി നിർണയിച്ചിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ വ്യോമസേന ഓർഡറുകൾ നൽകുമെന്നാണ് മുതിർന്ന പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്

You might also like

-