ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 24 മണിക്കൂറിനിടെ 430 പേര് കൊല്ലപ്പെട്ടു

തെക്കൻ ഗാസയിലെ റഫയ്ക്ക് സമീപമുള്ള ജില്ലയിൽ നിരവധി വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 28 പേർ ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടതായി ഫലസ്തീൻ ഉദ്യോഗസ്ഥരും മെഡിക്കൽ സ്രോതസ്സുകളും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

0

ടെൽ അവീവ് | ഇസ്രായേൽനടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു, ഗാസയുടെ തെക്ക് ഭാഗത്ത് റഫയിലും ഖാൻ യൂനിസിലും കേന്ദ്രീകരിച്ച് പുലർച്ചയെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി .ഹമാസ് തടങ്കളയിലാക്കിയ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രയേൽ സൈന്യം ​ഗാസയിൽ പ്രവേശിച്ചതായി ഹമാസ്സ്ഥികരിച്ചു കരയുദ്ധം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ​ഗാസയിൽ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ​ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയാതായി റിപ്പോർട്ടുകൾ ഉണ്ട് .താക്കിതുകൾ നൽകിയിട്ടും ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് ബന്ദികളെ നേ രിട്ട് ത്തി മോചിപ്പിക്കാൻ ഇസ്രയേൽ സൈന്യം ​ഗാസയിൽ പ്രവേശിച്ചതെന്നും സൂചനയുണ്ട്.
തെക്കൻ ഗാസയിലെ റഫയ്ക്ക് സമീപമുള്ള ജില്ലയിൽ നിരവധി വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 28 പേർ ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടതായി ഫലസ്തീൻ ഉദ്യോഗസ്ഥരും മെഡിക്കൽ സ്രോതസ്സുകളും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .ഗാസക്ക് തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിൽ പെട്രോൾ പമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി സ്ഥികരിണം ഉണ്ടായിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 430-ലധികം പേർ കൊല്ലപ്പെട്ടു, ഗാസയിൽ മൊത്തം മരണസംഖ്യ 5,000-ലധികമായി എന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച സ്‌തികരിക്കുകയുണ്ടായി .യുഎൻ കണക്കുകൾ പ്രകാരം ഗാസയിൽ 1.4 ദശലക്ഷം ആളുകൾ പലായനം ചെയ്യപ്പെട്ടു.24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിൽ 300-ലധികം ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ അറിയിച്ചു , ഉപരോധിച്ച ഫലസ്തീൻ പ്രദേശത്തെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.

ഗാസയിൽ നിന്ന് രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു . നൂറ് കൂപ്പർ, യോചെവെഡ് ലിഫ്ഷിറ്റ്സ് എന്നിപ്രായമായ രണ്ട് സ്ത്രീകളേ ഹമാസ് വിട്ടയച്ചെങ്കിലും അവരുടെ ഭർത്താക്കന്മാർ ഇപ്പോഴും തടവിലാണെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.

അതേസമയ ഹമാസ് വിട്ടയച്ച രണ്ട് ഇസ്രായേലി സ്ത്രീകൾ ഇപ്പോൾ ടെൽ അവീവിലെ ആശുപത്രിയിൽ വിശ്രമിക്കുകയാണെന്നും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഒരു ഇസ്രായേലി സൈനികന് പരിക്കേറ്റതായി ഇസ്രായേൽ സൈന്യം അറിയിച്ചു.യുഎസ് പ്രസിഡന്റ് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായിഫോണിൽ സംസാരിച്ചു , ഗാസയിലേക്കുള്ള മാനുഷിക സഹായം നല്കാൻ ആവശ്യപ്പെട്ടു

You might also like

-