ഫേസ്ബുക്കില്‍ നിന്നും 40 കോടി ഫോണ്‍നമ്പറുളും ഇ മെയിൽ വിലാസങ്ങളും ചോര്‍ന്നു

യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.419 മില്യണ്‍ ഫോണ്‍നമ്പറുകള്‍ ചോര്‍ന്നതായി ടെക്‌നോളജി വാര്‍ത്താ വെബ്‌സൈറ്റായ ടെക് ക്രഞ്ച് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

0

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ നിന്നും 40 കോടി ഫോണ്‍നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.419 മില്യണ്‍ ഫോണ്‍നമ്പറുകള്‍ ചോര്‍ന്നതായി ടെക്‌നോളജി വാര്‍ത്താ വെബ്‌സൈറ്റായ ടെക് ക്രഞ്ച് ആണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ നിന്ന് 133 ദശലക്ഷം ഫോണ്‍ നമ്പരുകള്‍ ചോര്‍ന്നതായാണ് വിലയിരുത്തല്‍. വിയറ്റ്‌നാം, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെയും ഫോണ്‍ നമ്പറുകള്‍ അടങ്ങിയ സെര്‍വറില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

ഫേസ്ബുക്കില്‍ നിരവധിതവണ ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപകാലത്ത് 2.9 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍, പേര്, തുടങ്ങി നിരവധി വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു.1.4 കോടി ഉപയോക്താക്കളുടെ ജനനത്തീയതി, ജോലി ചെയ്യുന്ന സ്ഥലം, വിദ്യാഭ്യാസം നടത്തിയതിന്റെ വിവരങ്ങള്‍, മത സംബന്ധമായ വിവരങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസ്, ഫോളോ ചെയ്യുന്ന പേജുകള്‍, സെര്‍ച്ച് ഹിസ്റ്ററി. ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയൊക്കെയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. 1.5 കോടി ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയൊക്കെയാണ് ഹാക്കര്‍മാര്‍ കരസ്ഥമാക്കിയത്.

.

You might also like

-