ചെന്നൈയിൽ ബി ജെ പി നേതാക്കൾ ട്രെയിനിൽ കടത്തിയ 4 കോടി പിടിച്ചെടുത്തു

ഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്

0

ചെന്നൈ | . രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത് . ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നൽകിയെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എട്ടോളം ബാഗുകളുമായി മൂന്ന് പേർ എഗ്മോറിൽ ട്രെയിനിൽ കയറി. വിവരമറിഞ്ഞ് താംബരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ഫ്ലയിംഗ് സംഘവും ഇന്നലെ രാത്രി ഒമ്പത് മണിയോടെ താംബരം റെയിൽവേ സ്‌റ്റേഷനിലേക്ക് കുതിച്ചു.

അഗരം സ്വദേശി എസ്.സതീഷ് (33), സഹോദരൻ എസ്.നവിൻ (31), തൂത്തുക്കുടി സ്വദേശികളായ എസ്.പെരുമാൾ (26) എന്നിവരെയാണ് പിടികൂടിയത്. സെക്കൻഡ് ക്ലാസ് എസി കോച്ചിൽ (എ1) തിരച്ചിൽ നടത്തിയപ്പോൾ, അവർ കൈവശം വച്ചിരുന്ന ബാഗുകളിൽ നിറച്ചത് 500 രൂപ നോട്ടുകളാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഇതിന് ശേഷം പോലീസ് സ്റ്റേഷനിൽ വെച്ച് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ആദായനികുതി വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. ആജ്‌തക്കിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഐടി സംഘങ്ങൾ പ്രതിയെ ചോദ്യം ചെയ്യും.

കിൽപ്പോക്ക്, ട്രിപ്ലിക്കൻ, സാലിഗ്രാമം എന്നിവിടങ്ങളിലും തിരുനെൽവേലി ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പോലീസ് തിരച്ചിൽ ആരംഭിച്ചു. എഗ്‌മോർ റെയിൽവേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ബി.ജെ.പി നേതാവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ യാത്രക്കാർ പണം സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.ഏപ്രിൽ 19 ന് ആരംഭിക്കുന്ന ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുനെൽവേലി ലോക്‌സഭാ മണ്ഡലത്തിൽ വിതരണം ചെയ്യാനുള്ള പണം യാത്രക്കാർ കൊണ്ടു പോയിരുന്നോ എന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

You might also like

-